Latest News :
Home » , » ബേക്കലില്‍ ദാറുല്‍ ഖൈര്‍ ഭവനത്തിന് കട്ടില വെക്കല്‍ വെള്ളിയാഴ്ച

ബേക്കലില്‍ ദാറുല്‍ ഖൈര്‍ ഭവനത്തിന് കട്ടില വെക്കല്‍ വെള്ളിയാഴ്ച

Written By Muhimmath News on Thursday, 15 February 2018 | 17:41




ബേക്കല്‍: എസ് വൈ എസ് ഉദുമ സോണ്‍ കമ്മിറ്റിയുടെ സഹകരണത്തോടെ ഐ സി എഫ് ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി ബേക്കലില്‍ നിര്‍മ്മിക്കുന്ന ദാറുല്‍ ഖൈര്‍ ഭവനത്തിന്റെ കട്ടിലവെക്കല്‍ കര്‍മ്മം വെള്ളിയാഴ്ച

 രാവിലെ 7:30 മണിക്ക് എസ് വൈ എസ് ജില്ല പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസനി പഞ്ചിക്കല്‍ നിര്‍വ്വഹിക്കും

എസ് വൈ എസ് ഉദുമ സോണ്‍ പ്രസിഡന്റ് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ അദ്ധ്യക്ഷത വഹിക്കും. കേരള മുസ്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ് സയ്യിദ് കെ.പി.എസ്. ജമല്ലുലൈലി തങ്ങള്‍ പ്രാര്‍ത്ഥന നടത്തും.


അഷറഫ് കരിപ്പൊടി, അഹമ്മദ് ഫൈസി ബേക്കല്‍, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, അബ്ദുല്‍ സലാം ചെമ്പരിക്ക, ആബിദ് സഖാഫി മൗവ്വല്‍, മൊയ്തീന്‍ പനേര, അലി പൂച്ചക്കാട്, മഹ്മൂദ് ജീലാനി ബാഖവി, ബി.എ.ശാഫി കുണിയ, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, ബി.എം എ.മജീദ് മൗവ്വല്‍, ബശീര്‍ ഹിമമി സഖാഫി പെരുമ്പള, ഫൈസല്‍ മാസ്റ്റര്‍ ഉദുമ, ഖാലിദ് പുത്തിരിയടക്കം, അബൂബക്കര്‍ മദനി മൗവ്വല്‍, ഉമര്‍ സഖാഫി മൗവ്വല്‍, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, ശമീര്‍ സഅദി ബേക്കല്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved