Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , » ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് യുവാവ് മരിച്ചു

ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന് വീണ് യുവാവ് മരിച്ചു

Written By Muhimmath News on Monday, 19 February 2018 | 12:56

പാണത്തൂര്‍: ചക്ക പറിക്കുന്നതിനിടെ പ്ലാവില്‍ നിന്ന വീണ് യുവാവ് മരിച്ചു. ചെമ്പേരി അമ്പഴത്തുചാലിലെ വട്ടംകണ്ടത്തില്‍ വര്‍ക്കി ത്രേസ്യാമ ദമ്പതികളുടെ മകനും ചെമ്പേരി ടൗണിലെ റോയല്‍ വുഡ് വര്‍ക്‌സ് ഉടമയുമായ പീറ്റര്‍(റോയ് 44) ആണ് മരിച്ചത്. 

ഞായറാഴ്ച രാവിലെ പതിനൊന്നോടെ വീട്ടുവളപ്പിലാണ് സംഭവം. വീട്ടുവളപ്പിലെ പ്ലാവില്‍ നിന്ന ചക്ക പറിക്കുന്നതിനിടെ മരത്തില്‍ നിന്ന് പിടിവിട്ടു റോയി താഴെ വീഴുകയായിരുന്നു. ഉടന്‍ തന്നെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്ന വഴി മധ്യെയാണ് മരണം. 

ഭാര്യ: ബിന്ദു. മക്കള്‍: ജുവല്‍, മരിയ, ഏഞ്ചല്‍. സഹോദരങ്ങള്‍: ബേബി, ജോണി, ആന്‍സി മേലേത്തറയില്‍, ഗ്രേസമ്മ പുത്തന്‍പുരയ്ക്കല്‍, ഡെയ്‌സി മഞ്ഞളില്‍, കുരിയന്‍, എല്‍സി കാഞ്ഞിരത്തിനാല്‍, സിജി ഇടശ്ശേരിക്കാട്ടില്‍, ടെസി ഉറമ്പുകാട്ടില്‍സ ബിജു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved