Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ചര്‍ച്ച പൊളിഞ്ഞു; അര്‍ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി സമരം

404

We Are Sorry, Page Not Found

Home Page


കല്‍പ്പറ്റ: വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ വീട്ടമ്മക്ക് ദാരുണാന്ത്യം. വൈത്തിരി ചാരിറ്റി അംബേദ്കര്‍ കോളനിയിലെ രാജമ്മ (65 ) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തൊഴിലുറപ്പ് ജോലിക്ക് പോയ രാജമ്മ വീടിനടുത്തുള്ള കാരിക്കാല്‍ ജോസ് എന്നയാളുടെ വീട്ടില്‍ വച്ചാണ് നായ്ക്കളുടെ ആക്രമണത്തിനിരയായത്. ജോസിനെതിരെ നരഹത്യക്ക് വൈത്തിരി പൊലിസ് കേസ്സെടുത്തു.

വളര്‍ത്തുനായ്ക്കളില്‍ ഏറ്റവും ആക്രമണ സ്വഭാവമുള്ള റോഡ് വീലര്‍ ഇനത്തില്‍പ്പെട്ട രണ്ട് നായ്ക്കള്‍ ചേര്‍ന്നാണ് രാജമ്മയെ ആക്രമിച്ചത്. രണ്ട് കൈകളിലെയും മാംസം നായ്ക്കള്‍ കടിച്ചു തിന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. തമിഴ്‌നാട് സ്വദേശിയായ രാജമ്മ വയനാട്ടിലേക്ക് കുടിയേറി വര്‍ഷങ്ങളായി വൈത്തിരി ചാരിറ്റിയിലാണ് നാല് മക്കളോടൊപ്പം താമസിക്കുന്നത്. ഭര്‍ത്താവ് ബല്‍രാജ് നേരത്തെ മരിച്ചതാണ്.

നിര്‍ധന കുടുംബമായ ഇവര്‍ തൊഴിലുറപ്പ് ജോലി ചെയ്താണ് ജീവിച്ചു വന്നിരുന്നത്. ആക്രമണത്തിനിരയായ ഉടനെ രാജമ്മയെ വൈത്തിരി താലൂക്കാശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചക്ക് ശേഷം മെഡിക്കല്‍ കോളജാശുപത്രിയില്‍ വച്ചാണ് മരിച്ചത്.


Leave A Reply