Latest News :
...
Home » , , , » 39 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

39 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

Written By Muhimmath News on Thursday, 1 February 2018 | 12:17
























മംഗളൂരു: 39 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശിയായ അഹ് മദ് നബീല്‍ ഗഫൂര്‍ (21) ആണ് പിടിയിലായത്. ജനുവരി 30 ന് വൈകിട്ട് ആറു മണിക്ക് ദുബൈയില്‍ നിന്നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലെത്തിയതായിരുന്നു ഗഫൂര്‍.

പരിശോധനയ്ക്കിടെയാണ് സ്വര്‍ണം പിടികൂടിയത്. 15 സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ഇയാളില്‍ നിന്നും കണ്ടെത്തിയത്. മൊബൈല്‍ പൗച്ചിന്റെ അകത്താക്കിയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved