Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » » എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികവും സ്വര്‍ണ മെഡല്‍ വിതരണവും ശ്രദ്ധേയമായി

എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ വാര്‍ഷികവും സ്വര്‍ണ മെഡല്‍ വിതരണവും ശ്രദ്ധേയമായി

Written By Muhimmath News on Tuesday, 27 February 2018 | 18:07


എരിയാല്‍: എരിയാല്‍ ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂളിന്റെ പതിനഞ്ചാമത് വാര്‍ഷികാഘോഷവും, പഠനമികവിനുള്ള യു. എ. ഇ . എരിയാല്‍ ജമാഅത്ത് കമ്മിറ്റിയുടെ സ്വര്‍ണമെഡല്‍ വിതരണവും ശ്രദ്ധേയമായി. കാസറഗോഡ് എം.എല്‍.എ. എന്‍. എ. നെല്ലിക്കുന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ.എ. ജലീല്‍ മുഖ്യാതിഥിയായിരുന്നു.

സ്‌കൂള്‍ മാനേജര്‍ അസീസ് കടപ്പുറം അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി കണ്‍വീനര്‍ ഹനീഫ് ചേരങ്കൈ സ്വാഗതം പറഞ്ഞു. സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ കെ.ജി. അച്ചുതന്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എരിയാല്‍ ജമാഅത്ത് പ്രസിഡന്റ് സുലൈമാന്‍ ഹാജി സമ്മാനദാനം നിര്‍വഹിച്ചു. ജമാഅത്ത് ജ.സെക്രട്ടറി കെ.ബി. അബുബക്കര്‍ സബ്ജില്ലാ തല വിജയികള്‍ക്ക് സാക്ഷ്യപത്രം സമ്മാനിച്ചു.

പഠനമികവിനുള്ള യു.എ.ഇ. എരിയാല്‍ ജമാഅത്ത് കമ്മിറ്റിയുടെ സ്വര്‍ണ മെഡല്‍, യു.എ.ഇ. കമ്മിറ്റി പ്രതിനിധികളായ ഹമീദ് ബള്ളിര്‍, ബഷീര്‍ ചേരങ്കൈ എന്നിവര്‍ സമമാനിച്ചു. എരിയാല്‍ ജമാഅത്ത് ട്രഷറര്‍ എ. കെ. ഷാഫി, വൈസ് പ്രസിഡന്റ്മാരായ പോസ്റ്റ് മുഹമ്മദ് കുഞ്ഞി, എ. പി. ജാഫര്‍, ജോ.സെക്രട്ടറി ശംസുദ്ദീന്‍ , പി.ടി.എ. കമ്മിറ്റി പ്രസിഡന്റ് ഹനീഫ് സൂഫിക്കുട്ടി, സ്‌കൂള്‍ കമ്മിറ്റിയംഗങ്ങളായ ഇര്‍ഷാദ് ഇ.എ., ഷഫീഖ് മാസ്റ്റര്‍,  ലത്തീഫ് ഇ. എം., അര്‍ഷാദ് ബളളീര്‍  ജമാഅത്ത് ഓഡിറ്റര്‍ ബി. സൂഫി മദ്‌റസ ദര്‍സ്സ്, സാധു സംരക്ഷണ കമ്മിറ്റി കണ്‍വീനര്‍മാരായ അഷ്‌റഫ് കുളങ്കര, നിസാര്‍ ചെയ്ച്ച എന്നിവര്‍ ആശംസയര്‍പ്പിച്ചു.

സ്‌കൂള്‍ ലീഡര്‍ ഇബ്രാഹിം ഷമായില്‍ നന്ദി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved