Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , , » എരുമാട് മഖാം ഉറൂസ് മാര്‍ച്ച് രണ്ടിന് തുടങ്ങും

എരുമാട് മഖാം ഉറൂസ് മാര്‍ച്ച് രണ്ടിന് തുടങ്ങും

Written By Muhimmath News on Tuesday, 27 February 2018 | 17:56


കാസര്‍കോട്: കര്‍ണാടക കുടക് ജില്ലയിലെ ചരിത്രപ്രസിദ്ധമായ എരുമാട് മഖാം ഉറൂസ് മാര്‍ച്ച് രണ്ട് മുതല്‍ തുടങ്ങുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു. മാര്‍ച്ച് ഒമ്പത് വരെ നടക്കുന്ന ഉറൂസില്‍ കേരളത്തിലെയും കര്‍ണാടകത്തിലേയും പ്രഗല്‍ഭ പ്രാസംഗികരും സാദാത്തീങ്ങളും സംബന്ധിക്കും. 

രണ്ടിന് ജുമുഅ നിസ്‌കാരാനന്തരം മഖാം സിയാറത്തിന് മുസ്തഫ സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ മാട്ടൂല്‍ നേതൃത്വം നല്‍കും. ബി.എം.ഉസ്മാന്‍ ഹാജി പതാക ഉയര്‍ത്തും. ഉച്ചയ്ക്ക് രണ്ടിന് ഉറൂസ് ഉദ്ഘാടനവും രണ്ടരയ്ക്ക് സമൂഹ വിവാഹവും പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ജുനൈദ് സഖാഫി പ്രഭാഷണം നടത്തും. രാത്രി ഏഴിന് മതപ്രഭാഷണ ചടങ്ങ് സയ്യിദ് സാലിം സഖാഫി അല്‍ ബുഹാരി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഫാറൂഖ് നഈമി കൊല്ലം പ്രഭാഷണം നടത്തും. ബേക്കല്‍ ഇബ്രാഹിം മുസ്‌ലിയാര്‍ സംബന്ധിക്കും. രാത്രി പത്തിന് രിഫഈറാത്തി ബിന് ഉസ്താദ് കോയ കാപ്പാടും സംഘവും നേതൃത്വം നല്‍കും. 


3ന് രാവിലെ പത്തിന് ഫസല്‍ കോയമ്മ തങ്ങള്‍ അല്‍ ബുഖാരി ദുആ മജ്‌ലിസിന് നേതൃത്വം നല്‍കും. രാത്രി എട്ടിന് ദിഖ് റ് ഹല്‍ഖയ്ക്ക് ജഅഫര്‍ സാദിഖ് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും. ലുഖ്മാനുല്‍ ഹക്കീം സഖാഫി പുല്ലാര പ്രഭാഷണം നടത്തും. 

4ന് രാത്രി ഏഴിന് ഖത്തം ദുആ യ്ക്ക് ശിഹാബുദ്ദീന്‍ അല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി നേതൃത്വം നല്‍കും. ഇബ്രാഹിം സഖാഫി താത്തൂര് പ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് മത സൗഹാര്‍ദ്ദ സമ്മേളനം സയ്യിദ് ഇബ്രാഹിം ബുഖാരി കടലുണ്ടി ഉദ്ഘാടനം ചെയ്യും. കാന്തപുരം എ.പി.അബൂബക്കര്‍ മുസല്യാര്‍ മുഖ്യ പ്രഭാഷണം നടത്തും. അബ്ദുല്‍ റഷീദ് സൈനി കാമില്‍ സഖാഫി കക്കിഞ്ചെ കന്നട പ്രഭാഷണം നടത്തും. പി.എം.അബ്ബാസ് മുസ്‌ലിയാര്‍ മഞ്ഞനാടി, മഹമൂദ് മുസ്‌ലിയാര്‍ കിക്കരെ, സാലിം സഖാഫി, ഇല്യാസ് സഖാഫി, ശിഹാബുദ്ധീന്‍ അല്‍ ഹൈദ്രോസി മുഖ്യാതിഥികളായിരിക്കും. 

തുടര്‍ന്നുള്ള രാത്രികളില്‍ നൗഫല്‍ സഖാഫി കളസ, മശ്ഹൂദ് സഖാഫി ഗുഡല്ലൂര്‍, പേരോട് അബ്ദുല്‍ റഹ്മാന്‍ സഖാഫി എന്നിവര്‍ പ്രഭാഷണം നടത്തും. 

8ന് രാത്രി ഏഴിന് സ്വലാത്ത് മജിലിസ്. രാത്രി എട്ടിന് ജലീല്‍ റഹ്മാനി മാണിയന്നൂര്‍ പ്രഭാഷണം നടത്തും. സൈനുല്‍ ആബിദ് തങ്ങള്‍ ദുഗ്ഗടുക്ക മുഖ്യതിഥിയായിരിക്കും. 

സമാപന ദിവസമായ 9ന് ഉച്ചയ്ക്ക് രണ്ടിന് പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ല്യാര്‍ ഉദ്ഘാടനം ചെയ്യും. ശമീര്‍ ദാരിമി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിതിയായിരിക്കും. എല്ലാ ദിവസവും രാത്രി ഏഴിന് ബുര്‍ദ്ദ മജ് ലിസ് ദഫ് പ്രദര്‍ശനവും ഉണ്ടാകും. 

അന്നദാനം മാര്‍ച്ച് അഞ്ചിന് വൈകിട്ട് നാല് മുതല്‍ ആറ് വരെ നടത്തും. വാര്‍ത്ത സമ്മേളനത്തില്‍ ഹുസൈന്‍ സഖാഫി, ഇല്യാസ് തങ്ങള്‍, പി.എസ്. ജാബിര്‍ സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved