മൊഗ്രാല്‍ പുത്തൂര്‍: പരീക്ഷയെ അഭിമുഖീകരിക്കാനിരിക്കുന്ന ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിജയം കരസ്ഥമാക്കാന്‍ സഹായകമാകുന്ന രൂപത്തില്‍ എസ് എസ് എഫ് മൊഗ്രാല്‍ പുത്തൂര്‍ സെക്ടര്‍ വിസ്ഡം സമിതിക്ക് കീഴില്‍ മര്‍കസുല്‍ മൈമനില്‍ വെച്ച് എക് സാം ടിപ്സ് സംഘടിപ്പിച്ചു.

മൊഗ്രാല്‍പുത്തൂര്‍ സെക്ടര്‍ ജനറല്‍ സെക്രട്ടറി അജ്മല്‍ ബളളൂരിന്റെ ആദ്യക്ഷതയില്‍ സാജിദ് മുസ്ലിയാര് ഉദ്ഘാടനം ചെയ്തു.നിസാം മജല്‍ മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്കി.എസ്.എസ്.എഫ് ദേശീയ സാരഥി അബ്ദുല്‍ റസ്സാഖ് സഖാഫി ആശംസ പ്രസംഗം നടത്തി.
ശിഹാബ് ഹിമമി സ്വാഗതവും ശൈഷാദ് മജല്‍ നന്ദിയും പറഞ്ഞു.