Latest News :
...
Home » » ഇ.വൈ.സി.സി സര്‍ഗ്ഗ സായാഹ്നം ആര്‍ട്ട് ഫെസ്റ്റ് 2018 ഫെബ്രുവരി 24ന്

ഇ.വൈ.സി.സി സര്‍ഗ്ഗ സായാഹ്നം ആര്‍ട്ട് ഫെസ്റ്റ് 2018 ഫെബ്രുവരി 24ന്

Written By Muhimmath News on Wednesday, 21 February 2018 | 21:22



എരിയാല്‍ ;  എരിയാല്‍   യൂത്ത് കള്‍ച്ചറല്‍ സെന്റര്‍   നേതൃത്വം നല്‍കുന്ന  'സര്‍ഗ്ഗ സായാഹ്നം ആര്‍ട്ട് ഫെസ്റ്റ്  2018' ഫെബ്രുവരി 24 ശനിയാഴ്ച വൈകിട്ട്  4മണിക്ക്  എരിയാലില്‍ തയ്യാറാക്കിയ ഇവൈസിസി ഗ്രൗണ്ടില്‍  നടത്തപ്പെടുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. 

  തിരുവാതിര,നാടകം,തെരുവ് നൃത്തം ,ഒപ്പന,കോല്‍ക്കളി,മോഡേണ്‍ ഡാന്‍സ്,ദഫ് മുട്ട്,വട്ടപ്പാട്ട്,തുടങ്ങിയ  ജില്ലയിലെ മികച്ച കാലാകാരന്‍മാര്‍ അവതരിപ്പിക്കുന്ന  സാംസ്‌കാരിക കേരളത്തിന്റെ തനത് കലാ രൂപങ്ങള്‍  വേദിയില്‍ അരങ്ങേറും   കൂടാതെ  ജില്ലാ തല മാപ്പിളപ്പാട്ട് മത്സരവും സംഘടിപ്പിക്കുന്നു.  ഒപ്പം  പ്രദേശ പരിസരത്തെ വിവിധ വ്യക്തിത്വങ്ങളെ ചടങ്ങില്‍ അനുമോദിക്കുമെന്നും    എരിയാല്‍ യൂത്ത് കള്‍ച്ചറല്‍ സെന്റര്‍ പ്രസിഡന്റ് കലീല്‍ എരിയാല്‍ ജനറല്‍ സിക്രട്ടറി  അബ്ഷീര്‍ എ ഇ, ട്രഷറര്‍ നിസാര്‍ ചെയ്ച്ച,   പോഗ്രാം കമ്മിറ്റി കണ്‍വീനര്‍ നൗഷാദ് എരിയാല്‍ സംയുക്ത വാര്‍ത്താ കുറിപ്പിലൂടെ അറിയിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved