Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ചയാള്‍ മരിച്ചു
Home » , , » കാസര്‍കോട്ട് ഗോഡൗണില്‍ വന്‍ തീപിടുത്തം

കാസര്‍കോട്ട് ഗോഡൗണില്‍ വന്‍ തീപിടുത്തം

Written By Muhimmath News on Thursday, 1 February 2018 | 21:23


കാസര്‍കോട്: നഗരപരിസരത്തെ ഗോഡൗണില്‍ വന്‍ തീപിടുത്തം. ലക്ഷങ്ങളുടെ നാശനഷ്ടം സംഭവിച്ചു. വ്യാഴാഴ്ച രാത്രി ഫോര്‍ട്ട് റോഡില്‍ പ്രവര്‍ത്തിക്കുന്ന റാഹ ആര്‍കേയ്ഡ് എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തുരുത്തിയിലെ ടി.എം ഹംസയുടെ നാനോ പ്ലാസ്റ്റിക് കടയിലെ ഉത്പന്നങ്ങള്‍ സൂക്ഷിച്ചിരുന്നഗോഡൗണിലാണ് തീപിടുത്തമുണ്ടായത്.


പുകയുയരുന്നത് കണ്ട് സമീപവാസികളാണ് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചത്. കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ നിന്നും നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തി ഒന്നര മണിക്കൂറോളം പ്രയത്‌നിച്ചാണ് തീയണച്ചത്. ഉദുമ പാക്യാരയിലെ റഊഫിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം.

 ഷോര്‍ട്ട് സര്ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്‌സംശയിക്കുന്നത്.





Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved