Latest News :
Home » » കാഞ്ഞങ്ങാട്ടെ വസ്ത്രക്കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്ടെ വസ്ത്രക്കടയില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

Written By Muhimmath News on Thursday, 8 February 2018 | 17:18



കാഞ്ഞങ്ങാട്: നഗരത്തിലെ വസ്ത്രക്കടയില്‍ തീപിടിത്തമുണ്ടായി. കോട്ടച്ചേരി ട്രാഫിക് സര്‍ക്കിളിന് സമീപത്തെ കുപ്പായക്കട സ്ഥാപനത്തിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. 3.35 ഓടെയാണ് സംഭവം. കടയില്‍ നിന്ന് ഗ്ലാസ് പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ട് ഡ്രൈവര്‍മാര്‍ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു.


 സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് ഷട്ടറിന്റെ പൂട്ട് തകര്‍ത്താണ് അകത്ത് കയറിയത്. ഷോര്‍ട്ട് സര്‍ക്യൂട്ടിനെത്തുടര്‍ന്നാണ് തീപിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു.


കടയുടെ മുന്‍വശത്താണ് തീ പിടിത്തമുണ്ടായത്. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫയര്‍ഫോഴ്‌സ് അറിയിച്ചു. സ്‌റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷ്, ലീഡിങ്ങ് ഫയര്‍മാന്‍മാരായ മനോജ് കുമാര്‍, അനില്‍, ഫയര്‍മാന്‍മാരായ വേണു ഗോപാലന്‍, യദുകൃഷ്ണന്‍, വിപിന്‍, അഭീഷ്, ഡ്രൈവര്‍ രതീഷ് എന്നിവരുടെ നേതൃത്വത്തിലാണ് ഫയര്‍ഫോഴ്‌സ് എത്തിയത്. പയ്യന്നൂര്‍ സ്വദേശി സുനിലാണ് സ്ഥാപനത്തിന്റെ ഉടമ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved