Latest News :
...
Home » , » ഗൗരി നേഘ കേസ്; ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം

ഗൗരി നേഘ കേസ്; ട്രിനിറ്റി സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പോകാന്‍ നിര്‍ദേശം

Written By Muhimmath News on Monday, 12 February 2018 | 11:26

കൊല്ലം: ട്രിനിറ്റി ലൈസിയം സ്‌കൂള്‍ വിദ്യാര്‍ഥിനി ഗൗരി നേഘ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് അവധിയില്‍ പോകാന്‍ മാനേജ്‌മെന്റ് നിര്‍ദേശം. വിരമിക്കുന്നതുവരെ അവധിയില്‍ പോകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. വിരമിക്കാന്‍ ഒന്നരമാസം കൂടി ബാക്കിനില്‍ക്കെയാണ് മനേജ്‌മെന്റിന്റെ നിര്‍ദേശം. 

വിഷയത്തില്‍ സസ്‌പെന്‍ഡു ചെയ്ത അധ്യാപകരെ ആഘോഷപൂര്‍വം തിരിച്ചെടുത്ത നടപടി തെറ്റാണെന്നും  മാനേജ്‌മെന്റ് യോഗം വിലയിരുത്തി. സസ്‌പെന്‍ഷനിലായിരുന്ന അധ്യാപികമാരായ സിന്ധുപോളിനെയും ക്രസന്റ് നെവിസിനെയും മാനേജ്‌മെന്റ് കഴിഞ്ഞ ആഴ്ചയാണ് തിരിച്ചെടുത്തത്. കേക്ക് മുറിച്ചും ലഡു വിതരണം ചെയ്തുമാണ്  ഇരുവരേയും സ്‌കൂള്‍ അധികൃതര്‍ സ്വീകരിച്ചത്..

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved