Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , » ഇന്ത്യയുഎഇ ഇടപാടുകള്‍ ഇനി രൂപയിലും ദിര്‍ഹത്തിലും നേരിട്ട് :ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണ

ഇന്ത്യയുഎഇ ഇടപാടുകള്‍ ഇനി രൂപയിലും ദിര്‍ഹത്തിലും നേരിട്ട് :ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണ

Written By Muhimmath News on Friday, 16 February 2018 | 10:10
























ദുബായ്: ഡോളര്‍ ഉള്‍പ്പെടെയുള്ള വിദേശ കറന്‍സികളെ ആശ്രയിക്കാതെ രൂപയിലും ദിര്‍ഹത്തിലും വ്യാപാര ഇടപാടു നടത്താന്‍ ഇന്ത്യയും യുഎഇയും തമ്മില്‍ ധാരണ. ഉഭയകക്ഷി വ്യാപാരത്തിനു കുതിപ്പേകുകയും ഇടപാടുകള്‍ ലളിതമാക്കുകയും ചെയ്യുന്ന സുപ്രധാന തീരുമാനമാണിത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎഇ സന്ദര്‍ശനവേളയില്‍ ഒപ്പുവച്ച കരാറുകളുടെയും ധാരണാപത്രങ്ങളുടെയും അനുബന്ധമായാണിതെന്നു യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി നവ്ദീപ്‌സിങ് സൂരി പറഞ്ഞു.

കറന്‍സി കൈമാറ്റത്തിന് കേന്ദ്ര ബാങ്കുകള്‍ തമ്മിലാണു ധാരണ. ഇതു പ്രകാരം ഇരുരാജ്യങ്ങളിലെയും ബിസിനസുകാര്‍ക്കു പരസ്പരമുള്ള ഇടപാടുകള്‍ ഡോളറിനെ ആശ്രയിക്കാതെ രൂപയിലും ദിര്‍ഹത്തിലും നടത്താം. ഇടപാടുകള്‍ കൂടുതല്‍ ലാഭകരമാകാനും ഇതു സഹായകമാകും.

പ്രതിവര്‍ഷം 5300 കോടി ഡോളറിന്റെ (ഏകദേശം 3.4 ലക്ഷം കോടി രൂപ) വ്യാപാരമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ളത്. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായെന്നും ഉടന്‍ പ്രാബല്യത്തിലാകുമെന്നും സ്ഥാനപതി വ്യക്തമാക്കി. കള്ളപ്പണ ഇടപാടുകള്‍ തടയാന്‍ ഇരുരാജ്യങ്ങളിലെയും സാമ്പത്തിക രഹസ്യാന്വേഷണ ഏജന്‍സികള്‍ സഹകരിച്ചു പ്രവര്‍ത്തിക്കാനുള്ള കരാറിനും അന്തിമരൂപമായിട്ടുണ്ട്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved