Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ദേശീയ തലത്തില്‍ എന്‍ഡിഎ കേവല ഭൂരിപക്ഷം കടന്നു; കേരളത്തില്‍ യു.ഡി.എഫിന് ലീഡ്

404

We Are Sorry, Page Not Found

Home Page























ജിദ്ദ: കരിപ്പൂരില്‍ നിന്ന് ജിദ്ദയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഏപ്രില്‍ ആദ്യവാരത്തോടെ പുനഃരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് പുതുതായി നിയമിതനായ എയര്‍ ഇന്ത്യ സൗദി വെസ്‌റ്റേണ്‍ റീജന്‍ മാനേജര്‍ പ്രഭു ചന്ദ്രന്‍. വേനല്‍കാല ഷെഡ്യൂള്‍ മാര്‍ച്ച് മധ്യത്തോടെ ലഭ്യമാവുമ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വരും.

2016 ല്‍ ആരംഭിച്ച റീകാര്‍പറ്റിങ് ജോലികള്‍ ഏപ്രില്‍ അവസാനത്തോടെ പൂര്‍ത്തിയാവും. അതോടെ 234 സീറ്റുകളുള്ള 777 ഇനത്തില്‍പ്പെട്ട വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ സാധിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കരിപ്പൂര്‍ എയര്‍പോര്‍ട്ട് സര്‍ക്കാര്‍ ഉടമസ്ഥതയിലായതിനാല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യക്കാണ് ലാന്‍ഡിങ് പെര്‍മിഷന്‍ നല്‍കാനുള്ള ചുമതല. അത് ലഭിക്കുന്ന മുറക്ക് കോഴിക്കോട്ട് നിന്ന് ജിദ്ദയിലേക്കുള്ള നേരിട്ടുള്ള സര്‍വീസ് ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി എയര്‍ ഇന്ത്യയേയും ബാധിച്ചതായും പ്രഭു ചന്ദ്രന്‍ പറഞ്ഞു. ജനുവരി മാസത്തില്‍ ഇന്ത്യയിലേക്കുള്ള മടക്ക യാത്രക്കാര്‍ കൂടുതലായിരുന്നുവെങ്കില്‍, ഫെബ്രുവരിയില്‍ സൗദി അറേബ്യയിലേക്ക് വരുന്ന ഇന്ത്യക്കാരുടെ എണ്ണം വര്‍ധിച്ചു.

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നല്ല ബിസിനസ് ഉണ്ടാവുമെന്നാണ് പ്രതീക്ഷ. തമിഴ്നാട് തിരുച്ചിറപ്പള്ളി സ്വദേശിയായ പ്രഭുചന്ദ്രന്‍ ഇതിന് മുമ്പ് ദക്ഷിണേന്ത്യയിലെ വിവിധ വിമാനത്താവളങ്ങളിലും 2010 മുതല്‍ 2014 വരെ റിയാദില്‍ എയര്‍ ഇന്ത്യ മാനേജറായും ജോലി ചെയ്തിരുന്നു. കോഴിക്കോട് എയര്‍പോര്‍ട്ട് മാനേജറായിരിക്കെയാണ് ജിദ്ദയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്.

Leave A Reply