Latest News :
...
Home » , » അല്‍അഖ്‌സ ഫണ്ടിലേക്ക് സഊദിയുടെ വക ഏഴു കോടി ഡോളര്‍ അധിക തുക

അല്‍അഖ്‌സ ഫണ്ടിലേക്ക് സഊദിയുടെ വക ഏഴു കോടി ഡോളര്‍ അധിക തുക

Written By Muhimmath News on Tuesday, 27 February 2018 | 10:52
























റിയാദ്: അല്‍അഖ്‌സ, ജറൂസലം ഫണ്ടുകളിലേക്ക് സഊദി വന്‍തുക കൈമാറും. ഒന്നേമുക്കാല്‍ കോടി ഡോളര്‍ വീതം നാല് ഗഡുക്കളായി ഏഴു കോടി ഡോളറാണ് സംഭാവനയായി നല്‍കുന്നത്.

തുക കൈമാറുന്നതിന് സഊദി ഭരണാധികാരി സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചതായി ഈജിപ്തിലെ സഊദി അംബാസിഡറും അറബ് ലീഗ് സ്ഥിരം പ്രതിനിധിയുമായ അഹ്മദ് ഖതാന്‍ അറിയിച്ചു.

2017 മാര്‍ച്ചില്‍ അമ്മാനില്‍ ചേര്‍ന്ന ഉച്ചകോടിയില്‍ ഫണ്ട് ഉയര്‍ത്താന്‍ തീരുമാനമായിരുന്നു. അല്‍ അഖ്‌സ, ജറൂസലം ഫണ്ടുകളുടെ മൂലധനം അന്‍പതു കോടി ഡോളറായി ഉയര്‍ത്താനാണ് അറബ് രാജ്യങ്ങളുടെ ഉച്ചകോടി തീരുമാനിച്ചിരുന്നത്. ഇതനുസരിച്ചുള്ള സഊദിയുടെ അധിക വിഹിതമായ ഏഴു കോടി ഡോളറാണ് കൈമാറാന്‍ സല്‍മാന്‍ രാജാവ് നിര്‍ദേശിച്ചത്.

കൂടാതെ ഫലസ്തീന്‍ അതോറിറ്റിയുടെ പ്രതിമാസ ബജറ്റിലേക്കുള്ള സഊദി അറേബ്യയുടെ വിഹിതം 77 ലക്ഷം ഡോളറില്‍ നിന്നും രണ്ടു കോടി ഡോളറായി ഉയര്‍ത്താനും രാജാവ് നിര്‍ദേശം നല്‍കിയതായി അധികൃതരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

ഇതനുസരിച്ച് 2017 ഡിസംബര്‍ 2018 ജനുവരി മാസത്തേക്കുള്ള സഊദി വിഹിതമായ നാല് കോടി ഡോളര്‍ സഊദി ഡവലപ്‌മെന്റ് ഫണ്ട് ഫലസ്തീന്‍ ധനമന്ത്രാലയം അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തതായും അംബാസിഡര്‍ അഹ്മദ് ഖത്താന്‍ പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved