Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി; അഷ്‌റഫിനിത് മറ്റൊരു നിയോഗം

ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് മലയാളി; അഷ്‌റഫിനിത് മറ്റൊരു നിയോഗം

Written By Muhimmath News on Wednesday, 28 February 2018 | 12:00

























ദുബായ്: നടി ശ്രീദേവിയുടെ മൃതദേഹം ഏറ്റുവാങ്ങിയത് ദുബായിലെ പ്രമുഖ സാമൂഹ്യപ്രവര്‍ത്തകനും മലയാളിയുമായ അഷറഫ് താമരശേരി. മൃതദേഹം എംബാം ചെയ്തതിനു ശേഷം അഷറഫിന് കൈമാറിയതായി ദുബായ് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖയില്‍ പറയുന്നു ദുബായ് ആരോഗ്യമന്ത്രാലയത്തിന്റെ എംബാമിംഗ് കേന്ദ്രത്തില്‍നിന്നാണ് അഷ്‌റഫിന് മൃതദേഹം കൈമാറിയുള്ള സര്‍ട്ടിഫിക്കറ്റ് കൈമാറിയത്.

യുഎഇയിലെ പ്രവാസികള്‍ക്ക് വളരെ സുപരിചിതനാണ് അഷറഫ് താമരശേരി. പ്രവാസജീവിതത്തിനിടെ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നത് ജീവിതവ്രതമാക്കിയ ആളാണ് അഷറഫ് താമരശേരിയെന്ന് പ്രവാസികള്‍ പറയുന്നു. 

കഴിഞ്ഞ മൂന്നു ദിവസമായി ശ്രീദേവിയുടെ മരണാനന്തര ചടങ്ങുകളിലെ തിരക്കില്‍ തന്നെയായിരുന്നു അദ്ദേഹം. അജ്മാനിലാണ് അഷ്‌റഫ് താമസിക്കുന്നത്. 20 വര്‍ഷത്തോളമായി യുഎഇയിലെ അജ്മാനില്‍ പ്രവാസ ജീവിതം നയിക്കുന്ന ആളാണ് അഷറഫ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved