Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , » ഹജ്ജ് ഒന്നാം ഘട്ട സാങ്കേതിക ക്ലാസ് 28ന്

ഹജ്ജ് ഒന്നാം ഘട്ട സാങ്കേതിക ക്ലാസ് 28ന്

Written By Muhimmath News on Monday, 26 February 2018 | 17:50


നീലേശ്വരം: സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന യാത്ര തിരിക്കുന്ന കാസറഗോഡ് ജില്ലയിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് 28ന് ഒന്നാം ഘട്ട സാങ്കേതിക പരിശീലന ക്ലാസ്സ് നല്‍കും. രാവിലെ 9 മണിക്ക് കാഞ്ഞങ്ങാട് പുതിയകോട്ട മദ്‌റസയിലും, ഉച്ചയ്ക്ക് 1.30 മണിക്ക് ചെര്‍ക്കള ഐമാക്‌സ് ഓഡിറ്റോറിയത്തിലുമാണ് ക്ലാസ്സുകള്‍ നടക്കുക. 

തൃക്കരിപ്പൂര്‍, കാഞ്ഞങ്ങാട് മണ്ഡലങ്ങളിലുള്ള ഹാജിമാരും ഉദുമ മണ്ഡലത്തിലെ ബേക്കല്‍ വരെയുള്ളവരും കാഞ്ഞങ്ങാട് നടക്കുന്ന ക്ലാസ്സിലും, ഉദുമ മണ്ഡലത്തില്‍ ബേക്കലിന്  വടക്ക് വശമുള്ളവരും  മഞ്ചേശ്വരം, കാസറഗോഡ് മണ്ഡലങ്ങളിലുള്ള ഹാജിമാരും ചേര്‍ക്കളയിലെ ക്ലാസ്സിലുമാണ് പങ്കെടുക്കേണ്ടത്. 

ക്ലാസ്സിന് വരുന്ന ഹാജിമാര്‍ കവര്‍ നമ്പര്‍, പാസ്‌പോര്‍ട്ട് കോപ്പി, ഒന്നാം ഘട്ട പണമടച്ച രശീത്, ബ്ലഡ് ഗ്രുപ്പ് മുതലായവ കൊണ്ടുവരണം. കവറിലുള്ള മുഴുവന്‍ ഹാജിമാരും ക്ലാസ്സില്‍ പങ്കെടുക്കണം. കൂടുതല്‍ വിവരങ്ങള്‍ അതാത് ഏരിയകളിലെ ഹജ്ജ് ട്രയിനര്‍മാര്‍ നല്‍കുന്നതാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved