Latest News :
ബിജെപി സമരപ്പന്തലിന് മുന്നില്‍ തീ കൊളുത്തി ആത്മഹത്യാ ശ്രമം; ആര്‍എസ്എസ് പ്രവര്‍ത്തകന് ഗുരുതര പരുക്ക്
Home » , , » സി.എം. അബ്ദുല്ല മൗലവിയുടെ മരണം: ആക്ഷന്‍കമ്മിറ്റിയുടെ പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

സി.എം. അബ്ദുല്ല മൗലവിയുടെ മരണം: ആക്ഷന്‍കമ്മിറ്റിയുടെ പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

Written By Muhimmath News on Monday, 26 February 2018 | 12:01

കാസര്‍കോട്: ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ. കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ട് സി.എം. ഉസ്താദ് ജനകീയ ആക്ഷന്‍കമ്മിറ്റിയും കുടുംബവും നടത്തിയ പോസ്‌റ്റോഫീസ് മാര്‍ച്ചില്‍ ജനരോഷം ഇരമ്പി. ധര്‍ണാസമരത്തില്‍ ആയിരങ്ങള്‍ സംബന്ധിച്ചു. ഇരുവിഭാഗം സുന്നി നേതാക്കളും പ്രവര്‍ത്തകരും പ്രതിഷേധ സംഗമത്തില്‍ അണിനിരന്നു. 












സമരത്തിന് ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഡി. സുരേന്ദ്രനാഥ് അധ്യക്ഷത വഹിച്ചു. പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ അഡ്വ. പി.എ പൗരന്‍ സമരം ഉദ്ഘാടനം ചെയ്തു. ജനറല്‍ കണ്‍വീനര്‍ അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, ത്വാഖാ അഹമ്മദ് മൗലവി, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, സുലൈമാന്‍ കരിവെള്ളൂര്‍, ഖാസി മുഹമ്മദ് മുസ്ലിയാര്‍ നീലേശ്വരം, ഇബ്‌റാഹിം ഫൈസി ജെഡിയാര്‍, ഇ. അബ്ദുല്ലക്കുഞ്ഞി, സുബൈര്‍ പടുപ്പ്, അബ്ദുല്‍ ഖാദര്‍ ചട്ടഞ്ചാല്‍, അബൂബക്കര്‍ ഉദുമ, ഉബൈദുല്ല കടവത്ത്, ഷാഫി സുഹ്രി കുന്നില്‍, അസീസ് കടപ്പുറം, യൂനുസ് തളങ്കര, സി.എംഎ ജലീല്‍, അബ്ദുല്ല ഖാസിയാറകത്ത്, യു.എം. അബ്ദുര്‍റഹ്മാന്‍ മൗലവി തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved