സംസ്ഥാന ത്തിന്റെ സാമ്പത്തിക മേഖലയില്‍ നല്ലഒരു ഭാഗം സംഭാവന ചെയ്യുന്ന വിദേശ മലയാളികളുടെ പ്രശ്നങ്ങള്‍ മനസ്സിലാക്കി ബജറ്റില്‍ ഉള്‍ക്കൊള്ളിക്കാന്‍ തയ്യാറായ ഇടത് സര്‍ക്കാരിന്റെ ധീരമായ നടപടികളില്‍ പ്രവാസി മലയാളികള്‍ സന്തുഷ്ടരാണ്. നിലവിലെ പെന്ഷന് ഉയര്‍ത്തണമെന്നും തിരിച്ചു വരുന്നവരുടെ പുനരധിവാസം സാന്ത്വനം പദ്ധതി എന്നിവ കാലാനുസൃതമായി ഉയര്‍ത്തി പരിഷ്കരിക്കണമെന്നും പ്രേമയത്തിലൂടെ ആവശ്യപെട്ടു.
പ്രവാസം മതിയാക്കി തിരിച്ചു വരുന്നവര്‍ക്കുള്ള സാന്ത്വന പദ്ധതി തീര്‍ത്തും അപര്യാപ്തമാണ്. ചികിത്സക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന അത്തരം വ്യക്തികള്‍ക്ക് ആവശ്യമായ സാമ്പത്തിക സഹായം കാലതാമസം കൂടാതെ ലഭ്യമാക്കുന്നതിനും തിരിച്ചു വന്നവര്കുള്ള തൊഴില്‍ കാര്യത്തില്‍ ദേശസാല്‍കൃത ബാങ്കുകള്‍ കാണിക്കുന്ന നിസ്സകരണത്തിലും സര്‍ക്കാര്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപെട്ടു.
പാലസ് ഹോട്ടലില്‍ ചേര്‍ന്ന ജനറല്‍ കൗസിലില്‍ സദര്‍ മഹമൂദ് അധ്യക്ഷത വഹിച്ചു നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നൗഷീര്‍ ടി ഉദ്ഘാടനം ചെയ്തു നാഷണല്‍ പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറി സംശുദീന്‍ പുതിയങ്ങാടി മുഖ്യാതിഥി ആയിരുന്നു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് : മജീദ് ചിത്താരി, വൈസ് പ്രസിഡന്റ് :അമീര്‍ ഷെയ്ഖ്, ഹാഷിം ആലംപാടി, മജീദ്കുഞ്ഞിപ്പള്ളി. ജനറല്‍ സെക്രട്ടറി :മുസ്തഫ കബീര്‍, ജോയിന്റ് സെക്രട്ടറിമാര്‍ :മുനീര്‍ പി വി നായമ്മാര് മൂല , അറഫാത് കുന്നില്‍, ട്രഷറര്‍: സദര്‍ മഹമൂദ് എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തില്‍ ഐഎംസിസി ജിസിസി ജോയിന്റ് കണ്‍വീനര്‍ റഫീഖ് അഴിയൂര്‍, അബ്ദുസലാം കെ പി, അക്സര്‍ മുഹമ്മദ്, ബഷീര്‍ വളാഞ്ചേരി, മന്‍സൂര്‍ കൂളിയങ്കാല്‍, റഹിസല്, കബീര്‍ ആലംപാടി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി മുസ്തഫ കബീര്‍ സ്വാഗതവും സദര്‍ മഹമൂദ് നന്ദിയും പറഞ്ഞു.