Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പോലീസില്‍ കൂട്ട സ്ഥലംമാറ്റം; കാസര്‍കോട് എസ് പി യായി ജെയിംസ് ജോസഫിനെ നിയോഗിച്ചു; ഡോ എ ശ്രീനിവാസ കണ്ണൂര്‍, കാസര്‍കോട് ക്രൈംബ്രാഞ്ച് മേധാവി

404

We Are Sorry, Page Not Found

Home Page
നെല്ലിക്കുന്ന്: ഐഎന്‍എല്‍ ചേരങ്കൈ വാര്‍ഡ് കമ്മിറ്റിക്ക് പുതിയ ഭാരവാഹികളായി. ഹസൈനാര്‍ കണ്ടാളം പ്രസിഡന്റ് ആയും സിദ്ദീഖ് ചേരങ്കൈ സെക്രട്ടറിയായും നാസിര്‍ ഇല്ലിന്‍ച ട്രഷറര്‍ ആയും തെരഞ്ഞെടുക്കപ്പെട്ടു. 

ഐ എം സി സി കാസര്‍കോട് ജില്ലാ മുന്‍ വൈസ് പ്രസിഡന്റും യുഎഇ ചേരങ്കൈ ജമാഅത്ത് മുന്‍ ജനറല്‍ സെക്രട്ടറിയുമായിരുന്നു ഹസൈനാര്‍ കണ്ടാളം. സിദ്ദീഖ് ചേരങ്കൈ നാഷണല്‍ യൂത്ത് ലീഗ് ജില്ലാ മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്നു. ചേരങ്കൈയിലെ പൗരപ്രമുഖനാണ് നാസിര്‍ ഇല്ലിന്‍ച.

ചേരങ്കൈ വാര്‍ഡ് കമ്മിറ്റി അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി ഒന്നാം വാര്‍ഡില്‍ കരുണ്യപ്രവര്‍ത്തനം ശക്തമാക്കി മുമ്പോട്ട് പോകുമെന്നും നഷ്ടപ്പെട്ട കാസര്‍കോട് മുന്‍സിപ്പല്‍ വാര്‍ഡ് തിരിച്ചുപിടിക്കാന്‍ കൂടി വേണ്ടിയാണ് നേതാക്കളെ തന്നെ കളത്തിലത്തിറക്കിയതെന്ന് ഐ എന്‍ എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുനീര്‍ കണ്ടാളം പറഞ്ഞു.

ചേരങ്കൈ കൗണ്‍സില്‍ യോഗത്തില്‍ ഹസൈനാര്‍ കണ്ടാളം അധ്യക്ഷത വഹിച്ചു. ഐ എന്‍ എല്‍ മണ്ഡലം ജനറല്‍ സെക്രട്ടറി മുനിര്‍ കണ്ടാളം ഉദ്ഘാടനം ചെയ്തു. ഹനീഫ് കടപ്പുറം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഇര്‍ഷാദ് സി എം, നാസിര്‍ ഇല്ലിന്‍ച, ഹനീഫ് ഓട്ടോ, ഹനീഫ് സിപിസിആര്‍ഐ, സി എ ഇര്‍ഷാദ് എന്നിവര്‍ പ്രസംഗിച്ചു. സിദ്ദീഖ് ചേരങ്കൈ സ്വാഗതവും, ഷിഹാബ് ടൈലര്‍ നന്ദിയും പറഞ്ഞു.

Leave A Reply