Latest News :
...
Home » , , , » ഐ എന്‍ എല്‍ നേതാക്കള്‍ ഖമറുല്‍ ഉലമയുമായി കൂടിക്കാഴ്ച നടത്തി

ഐ എന്‍ എല്‍ നേതാക്കള്‍ ഖമറുല്‍ ഉലമയുമായി കൂടിക്കാഴ്ച നടത്തി

Written By Muhimmath News on Saturday, 17 February 2018 | 10:30

കോഴിക്കോട്: കാന്തപുരം ഉസ്താദുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. ഇരുവിഭാഗം സുന്നി സംഘടനകളും യോജിക്കണമെന്ന ഐഎന്‍എല്‍ സംസ്ഥാന കമ്മറ്റിയുടെ പ്രമേയത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു സന്ദര്‍ശനം. 

ഐഎന്‍എല്‍ ദേശീയ ജനറല്‍ സെക്രട്ടറി അഹമ്മദ് ദേവര്‍കോവില്‍ സാഹിബ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ: എ.പി അബ്ദുല്‍ വഹാബ്, സംസ്ഥാന സെക്രട്ടറി എന്‍കെ അബ്ദുല്‍ അസീസ്, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ കാസിം ഇരിക്കൂര്‍, ബഷീര്‍ ബഡേരി, കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി സി.പി നാസര്‍ക്കോയ തങ്ങള്‍ തുടങ്ങിയവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ഇത്തരം ഐക്യ ശ്രമങ്ങള്‍ സ്വാഗതാര്‍ഹമാണെന്നും, തങ്ങള്‍ നേരത്തെതന്നെ ഈ വിഷയം ഉയര്‍ത്തിയിട്ടുണ്ടെന്നും കാന്തപുരം ഉസ്താദ് പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved