Latest News :
...
Home » , » ജലാലിയ്യാ റാത്തിബ് വാര്‍ഷികാഘോഷം മാര്‍ച്ച് 2, 3, 4 തിയ്യതികളില്‍

ജലാലിയ്യാ റാത്തിബ് വാര്‍ഷികാഘോഷം മാര്‍ച്ച് 2, 3, 4 തിയ്യതികളില്‍

Written By Muhimmath News on Wednesday, 28 February 2018 | 19:23


മഞ്ചേശ്വരം: ബട്ടിപ്പദവ് മജ്‌ലിസുദ്ദാകിരീന്‍ ജലാലിയ്യ റാത്തിബ് വാര്‍ഷികവും നരിക്കോട് ഉപ്പാപ്പ അനുസ്മരണവും  വെള്ളിയാഴ്ച തുടങ്ങും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന വാര്‍ഷിക പരിപാടിയില്‍ മതപണ്ഡിതരും ആത്മീയ നേതാക്കളും പങ്കെടുക്കും. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് സയ്യിദ് കെ.എസ്.എം. ബഅലവി തങ്ങളുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തും. വൈകുന്നേരം 4.30ന് ശാദുലി റാത്തിബിന് അബ്ദുള്‍ മജീദ് ഫൈസി നേതൃത്വം നല്‍കും. മഗ് രിബ് നിസ്‌കാരത്തിന് ശേഷം ബുര്‍ദ്ദാ മജ്‌ലിസും ആത്മീയ സദസ്സും നടക്കും. സയ്യിദ് അഹമ്മദ് ജലാലുദ്ദിന്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. നൂര്‍മുഹമ്മദ് മിസ് ബാഹി കണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തും. 

സമാപന ദിവസമായ ഞായറാഴ്ച രാവിലെ 10 മണിക്ക് അനുസ്മരണ സമ്മേളനം ബി.എസ്.അബ്ദുള്ള ഫൈസി ഉദ്ഘാടനം ചെയ്യും. ഹംസ മിസ്ബാഹി ഓട്ടപ്പദവ് മുഖ്യ പ്രഭാഷണം നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് ജലാലിയ്യാറാത്തിബിന് മുഹമ്മദ് മുസ്ലിയാര്‍ ബട്ടിപ്പദവും, കൂട്ടുപ്രാര്‍ത്ഥനക്ക് അലി കുഞ്ഞി ഉസ്താദ് ഷിറിയയും നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved