Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

വഖഫ് ട്രിബ്യൂണലിന്റെ പ്രവര്‍ത്തനം നിഷ്പക്ഷമാകും: മന്ത്രി കെ ടി ജലീല്‍

404

We Are Sorry, Page Not Found

Home Page

കാസര്‍കോട്: പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.   റിനേഷ്, വൈശാഖ് എന്നിവരാണ് പിടിയിലായത്. കേസ്സിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായാണ് സൂചന. കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തു വരികയാണ്.

കവര്‍ച്ച ചെയ്ത സ്വര്‍ണം ബാങ്കില്‍ നിന്നും കണ്ടെടുത്തിട്ടുണ്ട്. കേസിലെ മുഴുവന്‍ പ്രതികളെയും തിരിച്ചറിഞ്ഞതായി ഉത്തരമേഖല എ.ഡി.ജി.പി രാജേഷ് ദിവാന്‍ വ്യക്തമാക്കിയിരുന്നു. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

കഴിഞ്ഞ ഡിസംബര്‍ 13 രാത്രി പതിനൊന്ന് മണിയോടെയാണ് റിട്ടയേര്‍ഡ് അധ്യാപികയായ പി.വി.ജനകി കൊല്ലപ്പെട്ടത്. മുഖമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് കൃത്യം നടത്തിയതെന്ന് പരുക്കുകളോടെ രക്ഷപ്പെട്ട ഭര്‍ത്താവ് കൃഷ്ണന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. വീട്ടില്‍ നിന്ന് അക്രമികള്‍ പണവും സ്വര്‍ണവും കവരുകയും ചെയ്തു.
പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന കൊലപാതകത്തില്‍ പ്രതികളെ പിടികൂടാനാകാത്ത പോലീസ് നടപടിയില്‍ നേരത്തെ വലിയ പ്രതിഷേധങ്ങളാണ് ജില്ലയില്‍ ഉയര്‍ന്ന് വന്നിരുന്നത്. വിഷയം നിയമസഭയില്‍ ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു.

Leave A Reply