Latest News :
...
Home » , , » റിട്ട. അധ്യാപികയുടെ കൊലപാതകം: അയല്‍വാസികളായ രണ്ടുപേര്‍ പിടിയില്‍

റിട്ട. അധ്യാപികയുടെ കൊലപാതകം: അയല്‍വാസികളായ രണ്ടുപേര്‍ പിടിയില്‍

Written By Muhimmath News on Thursday, 22 February 2018 | 10:52

കാഞ്ഞങ്ങാട്: ചീമേനി പുലിയന്നൂരിലെ റിട്ടയേഡ് അധ്യാപിക വിപി ജാനകി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. സംഭവവുമായി ബന്ധപ്പെട്ട് അയല്‍വാസികളായ റിനേഷ്, വിശാഖ് എന്നിവരാണ് പിടിയിലായത്. 

കേസ്സിലെ മുഖ്യപ്രതി അരുണ്‍ വിദേശത്തേക്ക് കടന്നതായാണ് സൂചന. പ്രതികളെ തിരിച്ചറിഞ്ഞതിനാലാണ് കൊലപാതകം നടത്തിയതെന്ന് പിടിയിലായവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ഡിസംബര്‍ 13 നാണ് കൊലപാതകം നടന്നത്. മുഖം മൂടി ധരിച്ചെത്തിയ നാലംഗ സംഘം പണവും സ്വര്‍ണ്ണവും ഇവിടെ നിന്നും കവര്‍ച്ച ചെയ്യതു. കവര്‍ച്ചാ ശ്രമത്തിനിടെ ഭര്‍ത്താവ് കളത്തേര കൃഷ്ണനെ സംഘം കുത്തി പരുക്കേല്‍പ്പിച്ചിരുന്നു.കവര്‍ച്ച ചെയ്ത സ്വര്‍ണം ബാങ്കില്‍ നിന്നും കണ്ടെടുത്തു. 

പാര്‍ട്ടി ഗ്രാമത്തില്‍ നടന്ന കൊലപാതകത്തില്‍ പ്രതികളെ പിടികൂടാനാകാത്ത പൊലീസ് നടപടിയില്‍ നേരത്തെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. വിഷയം നിയമസഭയില്‍ ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved