Latest News :
...
Home » , , » പുതുമോടിയില്‍ മാരായംകുന്ന് ജുമാമസ്ജിദ് ഉദ്ഘാടനം തിങ്കളാഴ്ച

പുതുമോടിയില്‍ മാരായംകുന്ന് ജുമാമസ്ജിദ് ഉദ്ഘാടനം തിങ്കളാഴ്ച

Written By Muhimmath News on Monday, 26 February 2018 | 10:12
























കുമരനെല്ലൂര്‍: പാരമ്പര്യത്തിന്റെ പ്രൗഢി നിലനിര്‍ത്തി മാരായംകുന്ന് ജുമാമസ്ജിദ് വിപുലീകരിച്ചു. മൂന്നര നൂറ്റാണ്ടിലേറെ പഴക്കമുളള കേരള വാസ്തുശില്പമാതൃകയില്‍ പണിത അകത്തെപളളി നിലനിര്‍ത്തിക്കൊണ്ടാണ് വികസനം. പത്തേക്കര്‍വരുന്ന പളളിപ്പറമ്പിനു ചുറ്റുമതില്‍ നിര്‍മിച്ചതു മുതല്‍ സോളാര്‍ വിളക്കുകാല്‍ വരെ നീളന്നു പുതിയ വികസനം.

വിപുലീകരിച്ച ജുമാമസ്ജിദിന്റെ ഉദ്ഘാടനം 
തിങ്കളാഴ്ച മഗ് രിബ് നിസ്‌കാരത്തിന് നേതൃത്വം നല്‍കി കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി നിര്‍വഹിക്കും. വൈകീട്ട് ഏഴിന് കപ്പൂര്‍ സ്‌കൂള്‍ മൈതാനത്ത് നടക്കുന്ന സമ്മേളനം മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്യും. 

സേവനരംഗത്ത് നാലു പതിറ്റാണ്ട് പൂര്‍ത്തീകരിച്ച ഖത്വീബ് പി കെ ഉമര്‍ ഫൈസിയെ ചടങ്ങില്‍ ആദരിക്കും. എം വി ഇസ്മാഈല്‍ മുസ് ലിയാര്‍ കുമരനെല്ലൂര്‍ പ്രാര്‍ഥന നടത്തും. മഹല്ല് പ്രസിഡന്റ് പിഎംസി മുഹമ്മദ് ഹസന്‍ അദ്ധ്യക്ഷനാകും. 

മഹല്ല് ഖാസി അബ്ദുല്ലക്കുട്ടി മഖ്ദൂമി, അറക്കല്‍ ബീരാന്‍കുട്ടി മുസ്ലിയാര്‍, കക്കിടിപ്പുറം സ്വാലിഹ് മുസ്ലിയാര്‍, പി വി മൊയ്തീന്‍കുട്ടി ഫൈസി താഴപ്ര, സൈതലവി ബാഖവി പടിഞ്ഞാറങ്ങാടി, മുസ്തഫ കാമില്‍ സഖാഫി, അശ്‌റഫ് കാമില്‍ സഖാഫി, എം പി കുഞ്ഞാപ്പ ഫൈസി മുടിക്കോട്, ഹംസ അഹ്‌സനി സുല്‍ത്താന്‍ ബത്തേരി, ഒറവില്‍ ഹൈദര്‍ മുസലിയാര്‍, സയ്യിദ് മൗലല്‍ ബുഖാരി അസ്സഖാഫി, സയ്യിദ് ഉമറുല്‍ ഫാറൂഖ് ഫൈസി, ഉമര്‍ അഹ്‌സനി ഞാവലുംകാട്, മുഹമ്മദലി മുസ് ലിയാര്‍ പാറക്കല്‍, ശരീഫ് ഖാഖവി കൊഴിക്കര, അബ്ദുല്‍ കബീര്‍ അഹ്‌സനി, ഹാഫിള് സുബൈര്‍ മിസ്ബാഹി, അബ്ദുറസാഖ് സഅദി ആലൂര്‍, റംഷാദ് സഖാഫി, ഫൈസല്‍ സഖാഫി കൂടല്ലൂര്‍, ഷബീര്‍ സഖാഫി കരിമ്പനക്കുന്ന്, പി കെ ഹംസ മുസ്ലിയാര്‍ തുടങ്ങി പ്രമുഖര്‍ സംബന്ധിക്കും. മഹല്ല് ജനറല്‍ സെക്രട്ടറി സി വി അബൂബക്കര്‍ സ്വാഗതവും സംഘാടകസമിതി ചെയര്‍മാന്‍ എന്‍. മൊയ്തീന്‍കുട്ടി നന്ദിയും പറയും.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved