Latest News :
...
Home » » ഇന്ധന വില വര്‍ധനവ്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് തീവണ്ടി തടഞ്ഞു

ഇന്ധന വില വര്‍ധനവ്: ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് തീവണ്ടി തടഞ്ഞു

Written By Muhimmath News on Tuesday, 13 February 2018 | 17:31



കാഞ്ഞങ്ങാട്: റെയില്‍വേ സ്വകാര്യ വല്‍ക്കരണം ചെറുക്കുക, പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് തടയുക എന്നീ ആവശ്യങ്ങളുന്നയിച്ച് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കാഞ്ഞങ്ങാട്ട് തീവണ്ടി തടഞ്ഞു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പരിപാടി കേന്ദ്ര കമ്മിറ്റിയംഗം പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു. ശിവജി വെള്ളിക്കോത്ത് അധ്യക്ഷതവഹിച്ചു.


കെ. മണികണ്ഠന്‍, പി.കെ. നിഷാന്ത്, കെ. സബീഷ്, ഷാലുമാത്യു, ഹരിത നാലപ്പാടം, രതീഷ് നെല്ലിക്കാട്, ആര്‍. സുജിത്, സി.സുരേഷന്‍, എ. രാജീവന്‍, ടി.കെ. മനോജ്, കെ. ശിവപ്രസാദ് നേതൃത്വം നല്‍കി. കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചറാണ് തടഞ്ഞിട്ടത്.

കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂര്‍, പത്തനംതിട്ട തുടങ്ങിയ ഇടങ്ങളിലും ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ തീവണ്ടി തടയല്‍ സമരം നടന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved