Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » കാഞ്ഞങ്ങാട് നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ എറണാകുളത്ത് നിന്നും കണ്ടെത്തി

കാഞ്ഞങ്ങാട് നിന്നും കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ എറണാകുളത്ത് നിന്നും കണ്ടെത്തി

Written By Muhimmath News on Friday, 16 February 2018 | 17:14



കാഞ്ഞങ്ങാട്: ഇന്നലെ രാവിലെ വീട്ടില്‍ നിന്നു കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ എറണാകുളത്തു കണ്ടെത്തി. പരപ്പ, എടത്തോട് സ്‌കൂളിലെ വിദ്യാര്‍ത്ഥിയും ബിരിക്കുളത്തെ സാബുവിന്റെ മകനുമായ ആല്‍ബി(12)നെയാണ് ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയില്‍വെ സ്റ്റേഷനില്‍ കണ്ടെത്തിയത്. രാവിലെ സ്‌കൂളിലേക്ക് പുറപ്പെട്ട ആല്‍ബിന്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് സ്‌കൂളിലെത്തിയിട്ടില്ലെന്ന് മനസിലായത്.


കുട്ടികളെ തട്ടികൊണ്ടുപോകുന്ന മാഫിയകള്‍ സജീവമാണെന്ന പ്രചരണങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ശക്തമായി തുടരുന്നതിനിടയിലാണ് ഇന്നലെ രാവിലെ ആറിനു ആല്‍ബിനെ കാണാതായത്. വീട്ടുകാര്‍ നടത്തിയ പരിശോധനയില്‍ സ്‌കൂള്‍ ബാഗും ഏതാനും വസ്ത്രങ്ങളുമായാണ് ആല്‍ബിനെ കാണാതായതെന്നു വ്യക്തമായി. ഉടന്‍ തന്നെ പിതാവ് പൊലീസില്‍ പരാതി നല്‍കാനെത്തി.


എറണാകുളം റെയില്‍വേ സ്റ്റേഷനില്‍ സംശയാസ്പദമായി കാണപ്പെട്ട കുട്ടിയില്‍ നിന്നും യാത്രക്കാരും റെയില്‍വേ പൊലീസും വിവരങ്ങള്‍ ശേഖരിച്ചപ്പോഴാണ് നാടുവിട്ട് വന്നതാണെന്ന് മനസിലായത്.

വിവരം ഉടന്‍ തന്നെ വെള്ളരിക്കുണ്ട് പൊലീസിനെയും അറിയിച്ചു. നിസാര പ്രശ്‌നത്തെ തുടര്‍ന്നാണ് ആല്‍ബിന്‍ വീട്ടില്‍ നിന്നു ഇറങ്ങിയതെന്നു പറയുന്നു. ബസില്‍ കാഞ്ഞങ്ങാട്ട് എത്തി അവിടെ നിന്നു ട്രെയിന്‍ മാര്‍ഗ്ഗമാണ് എറണാകുളത്തേയ്ക്ക് പോയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved