Latest News :
ആക്ടിവിസ്റ്റുകളുടെ ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമല; യുവതികളുമായി മടങ്ങാന്‍ പൊലീസിന് ദേവസ്വം മന്ത്രിയുടെ നിര്‍ദേശം
Home » , , , , » യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഹര്‍ത്താല്‍

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു; കണ്ണൂരില്‍ ഹര്‍ത്താല്‍

Written By Muhimmath News on Tuesday, 13 February 2018 | 09:43
























കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബാണ് മരിച്ചത്. എsയന്നൂര്‍ തെരുവില്‍ വച്ച് ബോംബെറിഞ്ഞ ശേഷം ശുഹൈബിനെയും, നൗഷാദിനേയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. മറ്റ് രണ്ട് പേര്‍ക്കും പരിക്കേറ്റിറ്റുണ്ട്. 

കണ്ണുരിലെ സ്വകാര്യ ആശുപത്രിയില്‍വച്ചാണ് ശുഹൈബിന്റെ അന്ത്യം സംഭവിച്ചത്. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന് കോണ്‍ഗ്രസ് നേതൃത്വം ആരോപിച്ചു. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ശിവരാത്രി ആയതിനാല്‍ വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കി. രാവിലെ 6 മണി മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved