Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » » ബുര്‍ദ മജ്‌ലിസും മതപ്രഭാഷണവും 22ന് തുടങ്ങും

ബുര്‍ദ മജ്‌ലിസും മതപ്രഭാഷണവും 22ന് തുടങ്ങും

Written By Muhimmath News on Monday, 19 February 2018 | 19:26


കര്‍ണൂര്‍: കര്‍ണൂര്‍ ബദര്‍ ജമാഅത്ത് പള്ളിക്കു കീഴിലുള്ള ഹുബ്ബുറസൂല്‍ മീലാദ് കമ്മിറ്റി സംഘടിപ്പിക്കുന്ന മാസാന്ത സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് ബുര്‍ദ മജ്‌ലിസും മതപ്രഭാഷണവും സ്വലാത്ത് മജ്‌ലിസും സൗഹൃദ സംഗമവും 22, 23 തിയതികളില്‍ നടക്കും.


22ന് രാത്രി എട്ടിന് സ്വലാത്ത് വാര്‍ഷികം ഉദ്ഘാടനം സയ്യിദ് അഹമ്മദ് മുഖ്താര്‍ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. ഹാഫിള് ജുനൈദ് അല്‍ അസ്ഹരി കൊല്ലം മുഖ്യപ്രഭാഷണം നടത്തും.


23ന് വൈകിട്ട് നാലുമണിക്ക് മതസൗഹാര്‍ദ സമ്മേളനം അബൂബക്കര്‍ സിദ്ദീഖ് ജലാലി ഉദ്ഘാടനം ചെയ്യും. സിറാജുദ്ദീന്‍ സഖാഫി കന്യാന മുഖ്യപ്രഭാഷണം നടത്തും. മഗ്‌രിബ് നിസ്‌കാരാനന്തരം ബുര്‍ദ മജ്‌ലിസ്. അജ്മല്‍ ഹിമമി സഖാഫി ആന്‍ഡ് പാര്‍ട്ടി നേതൃത്വം നല്‍കും.


ഇശാഅ് നിസ്‌കാരാനന്തരം പ്രഭാഷണവും മാസാന്ത സ്വലാത്ത് മജ്‌ലിസും. സയ്യിദ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ശറഫുദ്ദീന്‍ സ്അദി മുഖൈബിലി തങ്ങള്‍ മൂവാറ്റുപുഴ അധ്യക്ഷത വഹിക്കും. റാഷിദ് ബുഖാരി കുറ്റ്യാടി മുഖ്യപ്രഭാഷണം നടത്തും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved