Latest News :
...
Home » , , » 14 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

14 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയില്‍

Written By Muhimmath News on Friday, 23 February 2018 | 11:11

കോഴിക്കോട്: 14 ലക്ഷത്തിലധികം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് സ്വദേശി പിടിയില്‍. സോക്‌സിനുള്ളില്‍ ഒളിപ്പിച്ച് വെച്ച് 14.62 ലക്ഷം രൂപയുടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കാസര്‍കോട് തായലങ്ങാടി സ്വദേശി അഹ്മദ് സിറാജിനെ (27) യാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ വെച്ച് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടിയത്.

വ്യാഴാഴ്ച രാവിലെയാണ് സംഭവം. ദോഹയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തില്‍ കരിപ്പൂരിലെത്തിയ അഹ്മദ് സിറാജിനെ കസ്റ്റംസ് പരിശോധിക്കുന്നതിനിടെ സോക്‌സിനകത്തു നിന്നും 475 ഗ്രാം സ്വര്‍ണം കണ്ടെത്തുകയായിരുന്നു. രണ്ട് സോക്‌സിനകത്തായി രണ്ട് സ്വര്‍ണ മാലകളാണ് കണ്ടെടുത്തത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved