Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » » വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവതിയുടെ പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ കേസ്

വിവാഹ വാഗ്ദാനം നല്‍കി പീഡനം; യുവതിയുടെ പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ കേസ്

Written By Muhimmath News on Wednesday, 14 February 2018 | 10:35

കാസര്‍കോട്: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവാവിനെതിരെ പോലീസ് കേസെടുത്തു. കാസര്‍കോട് പെരിയടുക്കയിലെ രഞ്ജിത്തിനെതിരെ (31)യാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തത്. രഞ്ജിത്തിന്റെ ബന്ധുവായ 27കാരിയാണ് പരാതി നല്‍കിയത്.

2015 മുതല്‍ വിവാഹവാഗ്ദാനം ചെയ്ത് രഞ്ജിത്ത് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവരികയായിരുന്നുവെന്നാണ് യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. യുവതി ഗര്‍ഭിണിയായതോടെ രഞ്ജിത്ത് വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറുകയും ബന്ധം അവസാനിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. രഞ്ജിത്ത് പോലീസ് കസ്റ്റഡിയിലാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved