Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page























തിരുവനന്തപുരം: സിപിഐഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരായ സാമ്ബത്തിക ആരോപണം നിയമസഭയെ പ്രക്ഷുബ്ധമാക്കി. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഭരണപ്രതിപക്ഷങ്ങള്‍ തമ്മിലുള്ള വാക്കേറ്റത്തില്‍ കലാശിച്ചു. 

അടിയന്തരപ്രമേയത്തിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. തെറ്റുകള്‍ ഏറ്റുപറയാനുള്ള സന്നദ്ധത സിപിഐഎം കാണിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

നേതാക്കളുടെ മക്കളുടെ തട്ടിപ്പിന് മുന്നില്‍ സിപിഐഎമ്മിന് തലകുനിക്കേണ്ട സ്ഥിതിയാണ് ഉള്ളതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ അനില്‍ അക്കരെ എംഎല്‍എ പറഞ്ഞു. ബിനോയ് കോടിയേരിക്കെതിരെ ദുബായിലെ മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ കേസുണ്ടെന്നും തട്ടിപ്പില്‍ കോടിയേരിക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അനില്‍ അക്കരെ പറഞ്ഞു.

സംസ്ഥാനസര്‍ക്കാരിന് യാതൊരു ബന്ധവുമില്ലാത്ത വിഷയമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിപിഐഎമ്മിനെതിരെ ചിലകേന്ദ്രങ്ങള്‍ ബോധപൂര്‍വം ആരോപണം ഉയര്‍ത്തിക്കൊണ്ട് വരികയായിരുന്നെന്ന് മുഖ്യമന്ത്രി ആരോപിച്ചു. അനാവശ്യമായി ഒരു പാര്‍ട്ടിയെ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

സിപിഐഎമ്മിലെ ആരും വിഷയത്തില്‍ നേരിട്ട് ബന്ധപ്പെട്ടിട്ടില്ല. രണ്ട് വ്യക്തികള്‍ തമ്മിലുള്ള കാര്യം സഭയില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരണകക്ഷിയിലെ പ്രമുഖനേതാക്കളുടെ മക്കള്‍ വിദേശത്ത് നടത്തി വരുന്ന ബിസിനസ് ഇടപാടുകള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു അനില്‍ അക്കരെ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ വിഷയത്തെ കുറിച്ച് സഭയില്‍ സംസാരിക്കാന്‍ അനില്‍ അക്കരയെ ഭരണപക്ഷം സമ്മതിച്ചില്ല. ഇത് ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കേറ്റത്തിലേക്ക് നയിച്ചു. ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയിരിക്കുന്നതെന്ന് ഭരണപക്ഷം ചൂണ്ടിക്കാട്ടി. പത്രറിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സഭയ്ക്കകത്ത് ആരോപണമുന്നയിക്കുന്നത് ശരിയല്ലെന്ന് റൂളിംഗിന് വിരുദ്ധമാണ് ഇതെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ അവകാശം പരിഗണിച്ചാണ് വിഷയം ഉന്നയിക്കാന്‍ അനുവദിക്കുന്നതെന്ന് സ്പീക്കര്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വിശദീകരണത്തെ തുടര്‍ന്ന് സ്പീക്കര്‍ അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതോടെ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Leave A Reply