Latest News :
...
Home » , » അസ്മാഹുല്‍ ഹുസ്‌നാ അഞ്ചാം വാര്‍ഷിക സമ്മേളനം ശനിയാഴ്ച

അസ്മാഹുല്‍ ഹുസ്‌നാ അഞ്ചാം വാര്‍ഷിക സമ്മേളനം ശനിയാഴ്ച

Written By Muhimmath News on Friday, 16 February 2018 | 17:57



മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമനില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന്റെ അഞ്ചാം വാര്‍ഷിക മഹാ സമ്മേളനം ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടക്കുന്ന് മര്‍കസ് മൈമന്‍ ക്യാമ്പസില്‍ വെച്ച് നടക്കും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന മഹ്‌ളറത്തുല്‍ ബദ്രിയ്യയ്ക്ക് അബ്ദുല്‍ സലാം സഅദി, സയ്യിദ് ബദ്‌റുദ്ധീന്‍, ഹാഷിര്‍ ബള്ളൂര്‍ നേതൃത്വം നല്‍കും. മഗ് രിബിനു ശേഷം നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ വാര്‍ഷിക സമ്മേളനത്തില്‍ കബീര്‍ ഹിമമി സഖാഫി ഗോളിയെടുക്കം മുഖ്യപ്രഭാഷണം നടത്തും. മജ്‌ലിസിന് ഹാജി എന്‍.എം ഉസ്മാന്‍ മുസ്ലിയാര്‍ നേതൃത്വം നല്‍കും. സമാപന കൂട്ടുപ്രാര്‍ത്ഥനക്ക് സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ബുഖാരി തലക്കി നേതൃത്യം നല്‍കും.


പരിപാടിയില്‍ മര്‍കസുസ്സഖാഫത്തുസ്സുന്നിയ്യയില്‍ നിന്ന് സഖാഫി ബിരുദം കരസ്ഥമാക്കിയ ജലീല്‍ സഖാഫി ബള്ളൂര്‍, ശഖീഖ് ഹിമമി സഖാഫി കോട്ടക്കുന്നിനെയും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അബ്ദുല്‍ മിസ്ബാഹ് റുഫൈദ്, സിനാന്‍ ബദര്‍ നഗറിനെയും അനുമോദിക്കും.


അബ്ദുള്ള മുസ്ലിയാര്‍,ഹക്കീം സഖാഫി,സ്വാലിഹ് ജൗഹരി ഗട്ടമനേ, ഫാറൂഖ് സഖാഫി, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി, കരീം ഹാജി, മുക്രി അബ്ദുള്ള കുഞ്ഞി ഹാജി, റഫീഖ് ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.സഈദ് സഅദി കോട്ടക്കുന്ന് സ്വാഗതവും അബ്ദുല്‍ റസ്സാഖ് സഖാഫി കോട്ടക്കുന്ന് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved