Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , » അറുതിയാകുന്നത് പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് കോട്ടപ്പുറം പാലം മാര്‍ച്ച് 11ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

അറുതിയാകുന്നത് പത്ത് വര്‍ഷത്തെ കാത്തിരിപ്പിന് കോട്ടപ്പുറം പാലം മാര്‍ച്ച് 11ന് മുഖ്യമന്ത്രി നാടിന് സമര്‍പ്പിക്കും

Written By Muhimmath News on Thursday, 15 February 2018 | 11:07
നീലേശ്വരം: ചെറുവത്തൂര്‍, പടന്ന, വലിയപറമ്പ് പഞ്ചായത്തുകളിലെ ജനങ്ങളെ നീലേശ്വരം നഗരവുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കുന്ന കോട്ടപ്പുറം പാലം മാര്‍ച്ച് 11ന് വൈകുന്നേരം മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും. 2010 ജൂണ്‍ 17ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പാലത്തിന് തറക്കല്ലിട്ടത്. 

296 മീറ്റര്‍ നീളമുള്ള, ജില്ലയിലെ ഏറ്റവും നീളം കൂടിയ റോഡുപാലമാണിത്. ഒന്നരമീറ്റര്‍ നടപ്പാതയുമുണ്ട്. പാലത്തിന് അച്ചാംതുരുത്തി'ഭാഗത്ത് 120 മീറ്ററും കോട്ടപ്പുറം'ഭാഗത്ത് 60 മീറ്ററും നീളത്തില്‍ സമീപ റോഡുകളും നിര്‍മിച്ചിട്ടുണ്ട്.നൂതന സാങ്കേതികവിദ്യയായ ഗാബിയം വാള്‍ കൊണ്ടാണ് സമീപറോഡിന്റെ സംരക്ഷണഭിത്തി നിര്‍മിച്ചത്. ഇരുമ്പുകമ്പിവലയില്‍ കരിങ്കല്ലുകൊണ്ടാണ് ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. 22 കോടി യുടെ എസ്റ്റിമേറ്റില്‍ കൊച്ചി ആസ്ഥാനമായുള്ള കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ് ആദ്യം പാലം പണി ഏറ്റെടുത്തത്. തുടര്‍ന്ന് ഇവര്‍ കൊച്ചിയിലെ തന്നെ പി ടി മത്തായി  കണ്‍സ്ട്രക്ഷന്‍ കമ്പനിക്ക് ഉപകരാര്‍ നല്‍കി. എന്നാല്‍ പണിയില്‍ കാലതാമസം നേരിട്ടതിനാല്‍ ഇവരെ മാറ്റുകയും പ്രവൃത്തി ജിഎം എന്‍ജഞ്ചിനീയേഴ്‌സിനെ ഏല്‍പ്പിക്കുകയുമായിരുന്നു. 

പല കാരണങ്ങളാല്‍ വൈകിയ നിര്‍മ്മാണ പ്രവര്‍ത്തി 2018 പുതുവത്സര ദിനത്തില്‍ തുറന്നു കൊടുക്കുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നെങ്കിലും ഉദ്ഘാടനം വീണ്ടും നീണ്ടതോടെയാണ് പ്രതിഷേധവുമായി ജനങ്ങള്‍ രംഗത്തെത്തിയിരുന്നു . കോട്ടപ്പുറം പാലം തുറക്കുന്നതോടെ ദേശീയ പാതക്ക് സമാന്തരമായി പയ്യന്നൂര്‍ നീലേശ്വരം റൂട്ടില്‍ പാലം ഉപയോഗിക്കാനാകും. 


മടക്കര മത്സ്യബന്ധന തുറമുഖം, വിനോദസഞ്ചാര കേന്ദ്രങ്ങളായ കോട്ടപ്പുറം, വലിയപറമ്പ്, കുളങ്ങാട്ട് മല, കോട്ടപ്പള്ളി മഖാം, നെല്ലിക്കാതുരുത്തി കഴകം, കോട്ടപ്പുറം പള്ളി, വൈകുണ്ഠ ക്ഷേത്രം, നീലേശ്വരം തളിയില്‍ ക്ഷേത്രം, മന്ദംപുറത്ത് കാവ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് എളുപ്പത്തില്‍ എത്തിച്ചേരാന്‍ പാലം വഴി കഴിയും.പള്ളിക്കര റെയില്‍വേ ഗേറ്റില്‍ കൂടി കുടുങ്ങുന്നതോടെ അനുഭവിക്കുന്ന ദുരിതത്തിനാണ് കോട്ടപ്പുറം പാലം യാഥാര്‍ഥ്യമാകുന്നോടെ അവസാനമാകുന്നത്. 

ഏറെ വര്‍ഷക്കാലം തുരുത്തി ദ്വീപ് നിവാസികള്‍ക്ക് നീലേശ്വരവുമായി ബന്ധപ്പെടാന്‍ തോണി യാത്രയായിരുന്നു ആശ്രയം. എന്നാല്‍ ത്രിതല പഞ്ചായത്തു സംവിധാനത്തിലൂടെ അച്ചാംതുരുത്തി പുഴയ്ക്കു നടപ്പാലം നിര്‍മിച്ചു. ഇതു താത്കാലിക ആവശ്യമായെങ്കിലും റോഡു പാലം പൂര്‍ത്തിയായാല്‍ മാത്രമേ ദ്വീപ് നിവാസികളുടെ ഒറ്റപ്പെടലിനു അറുതിയാകൂ. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved