Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page


തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് ശമ്പളം വിതരണം നടത്തുന്നതിന് സര്‍ക്കാര്‍ 70 കോടി രൂപ അനുവദിച്ചു. ബജറ്റ് ചര്‍ച്ചയ്ക്കിടെ ധനമന്ത്രി തോമസ് ഐസക് നിയമസഭയിലാണ് ഇക്കാര്യം അറിയിച്ചത്.

ജനുവരി മാസത്തെ ശമ്പളം ഇതുവരെ നല്‍കിയിരുന്നില്ല. കഴിഞ്ഞ മാസവും സര്‍ക്കാര്‍ നല്‍കിയ പണം ഉപയോഗിച്ചാണ് ശമ്പളം വിതരണം ചെയ്തത്.

എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1075.28 കോടി രൂപയാണ് കെ.എസ്.ആര്‍.ടി.സിയ്ക്ക് സഹായമായി നല്‍കിയതെന്നും ധനമന്ത്രി പറഞ്ഞു.

ഈ മാസത്തെ ശമ്പളത്തിനും പെന്‍ഷനുമായി 130 കോടി രൂപയാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. ഇപ്പോള്‍ നാലു മാസമായി പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണ്.
Leave A Reply