Latest News :
എസ് വൈ എസ് ജില്ലാ എക്‌സിക്യൂട്ടീവ് സ്‌പെഷ്യല്‍ മീറ്റ് ഞായറാഴ്ച; ദുതിതാശ്വാസ നിധി സംസ്ഥാന നേതാക്കള്‍ ഏറ്റ് വാങ്ങും
Home » , , , » കുണിയയില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യയും പ്രാര്‍ത്ഥന മജ്‌ലിസും വെള്ളിയാഴ്ച; കോട്ടൂര്‍ ഉസ്താദ് നേതൃത്വം നല്‍കും

കുണിയയില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യയും പ്രാര്‍ത്ഥന മജ്‌ലിസും വെള്ളിയാഴ്ച; കോട്ടൂര്‍ ഉസ്താദ് നേതൃത്വം നല്‍കും

Written By Muhimmath News on Tuesday, 6 February 2018 | 19:19



ബേക്കല്‍: കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് കുണിയ യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മഹ്‌ളറത്തുല്‍ ബദ് രിയ്യയും പ്രാര്‍ത്ഥന മജ്‌ലിസും 2018 ഫെബ്രുവരി 9ന് വെള്ളിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം കുണിയ യൂത്ത് സ്‌ക്വയറില്‍ നടക്കും.

ബദ്‌രിയ്യത്, സ്വലാത്ത്, നസ്വീഹത്ത് കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടിക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും.

മഹ്‌ളറത്തുല്‍ ബദ് രിയ്യ മജ്‌ലിസ്സിനും കൂട്ട് പ്രാര്‍ത്ഥനയ്ക്കും നസ്വീഹത്തിനും സമസ്ത കേന്ദ്ര മുശാവറ അംഗം ശൈഖുന കോട്ടൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ (കോട്ടൂര്‍ ഉസ്താദ് ) നേതൃത്വം നല്‍കും


സയ്യിദ് കെ.പി.എസ്.ജമല്ലുലൈലി തങ്ങള്‍, സയ്യിദ് അസ്ഹര്‍ ബുഖാരി തങ്ങള്‍, സയ്യിദ് ആറ്റക്കോയ തങ്ങള്‍, ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ, ആബിദ് സഖാഫി മൗവ്വല്‍, അബ്ദുല്‍ റഹ്മാന്‍ ബാഖവി കുണിയ, ശാഫി.ബി.എ.കുണിയ, തുടങ്ങിയ പണ്ഡിതന്‍മാരും നേതാക്കളും സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved