Latest News :
ആധാര്‍: ഏകീകൃത തിരിച്ചറിയല്‍ നല്ലത്; കൃത്രിമം അസാധ്യമെന്നും സുപ്രീം കോടതി
Home » , , » കുരീപ്പുഴ ഒറ്റയ്ക്കല്ല; പ്രധിഷേധവുമായി കാസര്‍കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍

കുരീപ്പുഴ ഒറ്റയ്ക്കല്ല; പ്രധിഷേധവുമായി കാസര്‍കോട്ടെ സാംസ്‌കാരിക പ്രവര്‍ത്തകര്‍

Written By Muhimmath News on Tuesday, 6 February 2018 | 19:34


കാസര്‍കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കഴിഞ്ഞ ദിവസം കൊല്ലത്ത് നടന്ന ഫാസിസ്‌റ് ആക്രമണത്തിനെതിരെ കാസര്‍കോട്ടെ സാഹിത്യ-സാംസ്‌കാരിക കൂട്ടായ്മ പ്രതിഷേധിച്ചു .


കാസര്‍കോട്ടെ ഒപ്പു മരച്ചോട്ടില്‍ നടന്ന പ്രതിഷേധ സംഗമം എഴുത്തുകാരന്‍ നാരായണന്‍ പേരിയ ഉദ്ഘാടനം ചെയ്തു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു എതിരെയുള്ള കടന്നാക്രമണത്തെ ശക്തമായി പ്രതിരോധിക്കാന്‍ യോഗം ആഹ്വാനം ചെയ്തു. കാസര്‍കോഡ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി ദാമോദരന്‍ അധ്യക്ഷത വഹിച്ചു.


കഥാകൃത്ത് എ എസ് മുഹമ്മദ് കുഞ്ഞി, സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍, കവി രാധാകൃഷ്ണന്‍ പെരുമ്പള, പുകസ ജില്ലാ ജോയിന്റ് സെക്രട്ടറി വിനോദ്കുമാര്‍ പെരുമ്പള, ഇബ്രാഹിം ചെര്‍ക്കള, കുട്ടിയാനം മുഹമ്മദ്കുഞ്ഞി, റഹ്മാന്‍ മുട്ടത്തോടി, രാജേഷ്‌കുമാര്‍ ആര്‍ എസ്, രവീന്ദ്രന്‍ പാടി, പിവികെ അരമങ്ങാനം, എം പദ്മക്ഷന്‍, പ്രഭാകരന്‍ ഹരിപുരം, കെ കെ ബാലചന്ദ്രന്‍, കെ ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

ബാലകൃഷ്ണന്‍ ചെര്‍ക്കള സ്വാഗതവും കെ എച്ച് മുഹമ്മദ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved