Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , , , , » പാലക്കാട് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്

പാലക്കാട് ലീഗ് പ്രവര്‍ത്തകനെ കുത്തിക്കൊന്ന സംഭവം; രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്

Written By Muhimmath News on Monday, 26 February 2018 | 10:45

പാലക്കാട്: കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭാ കൗണ്‍സിലറുമായ വറോടന്‍ സിറാജുദീന്റെ മകന്‍ സഫീറാ(23) ണ്  മരണപ്പെട്ടത്. കോടതിപ്പടിയിലെ തുണിക്കടയില്‍ വെച്ചാണ് സംഭവം. കൊലപാതകത്തില്‍ പ്രതിക്ഷേധിച്ച് മണ്ണാര്‍ക്കാട് മണ്ഡലത്തില്‍ ഇന്ന് മുസ്ലിം ലീഗ് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തിരിക്കുകയാണ്. കൊലപാതകം രാഷ്ട്രീയ പ്രേരിതമല്ല , വെക്തി വൈരാഗ്യം ആണെന്നാണ് പൊലീസ് നല്‍കുന്ന സൂചന.

രാത്രി ഒമ്പതു മണിയോടെയാണ് സംഭവം. കടയിലെത്തിയ മൂന്നംഗ സംഘമാണ് കുത്തിയത്. അക്രമി സംഘം ഓടി രക്ഷപെട്ടു. നേരത്തെ കുന്തിപ്പുഴയില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ തര്‍ക്കത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്ന് പറയുന്നു. മരിച്ച സഫീര്‍ യൂത്ത് ലീഗ് എം.എസ്.എഫ് പ്രവത്തകനാണ്. 

കുന്തിപ്പുഴ മത്സ്യ മാര്‍ക്കറ്റുമായി ബന്ധപെട്ടു സി.പി.ഐലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. നേരത്തെയും സിറാജുദീന്റെ വീടിനു നേരെ സ്‌ഫോടക വസ്തു എറിഞ്ഞ സംഭാവമുണ്ടായിട്ടുണ്ട്. സംഭവത്തില്‍ കുന്തിപ്പുഴ നമ്പിയന്‍കുന്ന് സ്വദേശികളായ മൂന്നു പേരാണുള്ളതെന്നാണ് പ്രാഥമിക വിവരം. സ്ഥലത്തു സംഘര്‍ഷാവസ്ഥ നിലനിക്കുന്നുണ്ട്. പൊലീസ് കാവലേര്‍പ്പെടുത്തി. ഉമ്മ: ഫാത്തിമ

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved