Latest News :
...
Home » , » ലൈറ്റ് ഓഫ് ഖുര്‍ആന്‍ നവ്യാനുഭവമായി

ലൈറ്റ് ഓഫ് ഖുര്‍ആന്‍ നവ്യാനുഭവമായി

Written By Muhimmath News on Monday, 26 February 2018 | 19:56


കുമ്പള: മുളിയടുക്കം നജ്മുല്‍ ഹുദാ മദ്‌റസ വിദ്യാര്‍ത്ഥികള്‍ക്കായ് സംഘടിപ്പിച്ച ലൈറ്റ് ഓഫ് ഖുര്‍ആന്‍ പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി.
ഇബ്രാഹിം ഖലീല്‍ സഅദി അദ്ധ്യക്ഷത വഹിച്ച പരിപാടി കരീം ജൗഹരി ഉദ്ഘാടനം ചെയ്തു. തസ്ഹീഹ് സി കെ മൂസ മുസ്ലിയാര്‍ അവതരിപ്പിച്ചു.
അല്‍ വുളൂഅ് പ്രാക്റ്റിക്കല്‍ പഠനത്തിന് ഹസൈനാര്‍ മിസ്ബാഹി നേതൃത്വം നല്‍കി. ഖുര്‍ആന്‍ റെസിറ്റേഷന്‍ മത്സരത്തില്‍ അഫ്‌സല്‍, ശറാഫത്ത്, ഷാല്‍മിയ, മുഫീദ എന്നിവര്‍ സമ്മാനര്‍ഹരായി. ക്വിസ് മത്സരത്തില്‍
യാസിര്‍, ഹബീബ ജേതാക്കളായി

സിയാദ് സ്വാഗതവും അസ്ലഹ് നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved