Latest News :
ബാര്‍കോഴ കേസില്‍ മാണിക്ക് തിരിച്ചടി; ക്ലീന്‍ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി തള്ളി
Home » » ലോറിയിടിച്ചു വൈദ്യുത തൂണ്‍ തകര്‍ന്നു

ലോറിയിടിച്ചു വൈദ്യുത തൂണ്‍ തകര്‍ന്നു

Written By Muhimmath News on Tuesday, 27 February 2018 | 12:50

കാഞ്ഞങ്ങാട്: വാട്ടര്‍ ടാങ്കുകളുമായി പോവുകയായിരുന്ന ലോറിയിടിച്ചു വൈദ്യുത തൂണ്‍ തകര്‍ന്നു. തിങ്കളാഴ്ച വൈകുന്നേരം 3.30ന് രാംനഗര്‍ റോഡില്‍ കുന്നുമ്മലിലാണ് അപകടമുണ്ടായത്. 11 കെവി ലൈന്‍ കടന്നുപോകുന്ന വൈദ്യുത തൂണാണ് ലോറിയിടിച്ച് തകര്‍ന്നത്.

തലനാരിഴയ്ക്കാണ് വന്‍ ദുരന്തം ഒഴിവായത്. ഇടിയുടെ ആഘാതത്തില്‍ പൊട്ടിയ തൂണ്‍, ലോറിയുടെ മുകള്‍ഭാഗത്തേക്കു ചാഞ്ഞു.

തളിപ്പറമ്പില്‍ നിന്നു പൊയിനാച്ചിയിലേക്കു വാട്ടര്‍ടാങ്കുമായി പോവുകയായിരുന്നു ലോറി. വൈദ്യുതി ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ അപകടം ഒഴിവാക്കി. അപകടം റോഡില്‍ ഗതാഗതക്കുരുക്കിനു കാരണമാക്കി. തകര്‍ന്ന തൂണ്‍ പിന്നീട് വൈദ്യുതി വകുപ്പ് ജീവനക്കാര്‍ മാറ്റിസ്ഥാപിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved