Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

ഗുജറാത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി; ഹര്‍ജി തള്ളി സുപ്രീം കോടതി

404

We Are Sorry, Page Not Found

Home Page

കുമ്പള: ഇസ്ലാമിക് എജുക്കേഷനല്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ കീഴില്‍ വരുന്ന മദ്‌റസകളില്‍ ധര്‍മ്മം നശിക്കരുത് ലോകം നിലനില്‍ക്കണം എന്ന പ്രമേയത്തില്‍ നടത്തി വരുന്ന മദ്‌റസ സമ്മേളനം 2018 ഫെബ്രുവരി 11 ഞായറാഴ്ച്ച പേരാല്‍ അഹ്ദലിയ്യ സുന്നി മദ്‌റസയില്‍ വെച്ച് നടക്കും.

വൈകുന്നേരം 4മ ണിക്ക് മദ്‌റസ വിദ്യാര്‍ത്ഥികളുടെ ബുര്‍ദ,ഖവാലി മത്സരങ്ങള്‍ അരങ്ങേറും. ഏഴ് മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തില്‍ അബ്ദുല്ല മുസ്ലിയാര്‍ മാവിനക്കട്ട പ്രാര്‍ത്ഥന നടത്തും. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി എസ് അബ്ദുല്ല കുഞ്ഞി ഫൈസിയുടെ അധ്യക്ഷതയില്‍ എസ്.ജെ.എം കാസര്‍കോട് ജില്ലാ സെക്രട്ടറി അശ്‌റഫ് സഅദി ആരിക്കാടി ഉദ്ഘാടനം നിര്‍വ്വഹിക്കും. സഈദ് സഅദി കാവുംപടി പ്രമേയ പ്രഭാഷണം നടത്തും.



ടി.എ ഉസ്മാന്‍ സഖഫി തലക്കി, സ്വാദിഖ് സഖാഫി പേരാല്‍, ഉമ്മര്‍ സഖാഫി മയ്യളം,കെ.എ അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ കാമണാല്‍, അലി അന്‍സാര്‍ ഹിമമി സഖാഫി പേരാല്‍ കണ്ണൂര്‍, അത്വീഖുറഹ്മാന്‍ സഅദി എം.എസ് എന്നിവര്‍ ആശംസ പ്രസംഗം നടത്തും. സയ്യിദ് മുനീറുല്‍ അഹ്ദല്‍ ഹിമമി കാമില്‍ സഖഫി കൂട്ടു പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം വഹിക്കും. എം.എ മുഹമ്മദ് ഹാജി, മുഹമ്മദ് മുസ്ലിയാര്‍ കാമണാല്‍ സമ്മാനദാനം നിര്‍വ്വഹിക്കും.
Leave A Reply