Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

പെരിയ ഇരട്ടക്കൊലപാതകം: വെട്ടിയത് താനെന്ന് പീതാംബരന്റെ മൊഴി, കൊല നടത്തിയത് കഞ്ചാവ് ലഹരിയില്‍

404

We Are Sorry, Page Not Found

Home Page
ന്യൂഡല്‍ഹി: മാലദ്വീപില്‍ നിലനില്‍ക്കുന്ന രാഷ്ട്രീയ അനിശ്ചിതത്വത്തില്‍ ഇടപെടണമെന്ന് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് ആവശ്യപ്പെട്ടതിനു പിന്നാലെ പ്രതികരണവുമായി ഇന്ത്യ. തങ്ങള്‍ വളരെ അസ്വസ്ഥരാണെന്ന് വിദേശകാര്യമന്ത്രാലയം ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. മാലദ്വീപില്‍ കൊണ്ടുവന്നിരിക്കുന്ന അടിയന്തരാവസ്ഥയില്‍ ഞങ്ങള്‍ ആശങ്കാകുലരാണ്. 

ഈമാസം ഒന്നിനു സുപ്രീംകോടതി പുറപ്പെടുവിച്ച വിധിക്കെതിരെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സര്‍ക്കാര്‍ നടപടിയില്‍ ആശങ്ക രേഖപ്പെടുത്തിയ ഇന്ത്യ, രാജ്യത്തെ ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണിതെന്നും വ്യക്തമാക്കി. മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കാനും 12 പാര്‍ലമെന്റ് അംഗങ്ങളുടെ വിലക്കു നീക്കാനും സുപ്രീംകോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടതിനു പിന്നാലെയാണു മാലദ്വീപില്‍ പ്രതിസന്ധി രൂക്ഷമായത്. കോടതി ഉത്തരവ് തള്ളിക്കളഞ്ഞ ഭരണനേതൃത്വം, രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. 

മുന്‍ പ്രസിഡന്റ് മാമുന്‍ അബ്ദുല്‍ ഗയൂം അടക്കമുള്ള ജനപ്രതിനിധികളെയും ജഡ്ജിമാരെയും മോചിപ്പിക്കുന്നതിനായി ഇന്ത്യന്‍ നയതന്ത്രപ്രതിനിധിയെ സൈനിക പിന്തുണയോടെ അയയ്ക്കണമെന്നാണ് നഷീദ് ട്വിറ്ററിലൂടെ അവശ്യപ്പെട്ടത്. ഇടപെടലിനായി ഇന്ത്യന്‍ പ്രതിനിധി നേരിട്ടെത്തണമെന്നായിരുന്നു ആവശ്യം. യുഎസ് ബാങ്കുകളിലൂടെയുള്ള മാലദ്വീപ് നേതാക്കളുടെ ഇടപാടുകള്‍ നിര്‍ത്തുന്നതിനുള്ള സഹായം നല്‍കണമെന്ന് അമേരിക്കയോടും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 

തിങ്കളാഴ്ചയാണ് 15 ദിവസത്തേക്ക് മാലദ്വീപില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇതിനുപിന്നാലെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെയും ജഡ്ജിയെയും അറസ്റ്റു ചെയ്യുകയും ചെയ്തു. കോടതി ഉത്തരവു പുറത്തുവന്നതിനു പിന്നാലെ അത് അനുസരിക്കുമെന്നു പറഞ്ഞ പൊലീസ് മേധാവി അഹ്മദ് അരീഫിനെയും സര്‍!ക്കാര്‍ പുറത്താക്കിയിരുന്നു.

Leave A Reply