Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

എയര്‍ ഇന്ത്യ വിമാനം പാക്കിസ്ഥാനിലേക്കു തട്ടിക്കൊണ്ടുപോകുമെന്നു ഭീഷണി

404

We Are Sorry, Page Not Found

Home Page























ഉപ്പള: ചരിത്രപ്രസിദ്ധമായ അസ്സയ്യിദത്ത് മുത്തുബീവി (ന.മ) മണ്ണംകുഴി അവര്‍കളുടെ പേരില്‍ മൂന്ന് വര്‍ഷത്തിലൊരിക്കല്‍ നടത്തിവരാറുള്ള ഉറൂസ് പരിപാടിക്ക് തുടക്കമായി.

കോയക്കുട്ടി തങ്ങള്‍ അല്‍ ബുഖാരി ഉപ്പള പതാക ഉയര്‍ത്തിയതോടെയാണ് പത്തുദിവസം നടക്കുന്ന മതപ്രഭാഷണത്തിനും ഉറൂസ് പരിപാടിക്കും തുടക്കമായത്. കുമ്പോല്‍ സയ്യിദ് ആറ്റക്കോയ തങ്ങള്‍ നേതൃത്വം നല്‍കി.

ജമാഅത്ത് പ്രസിഡന്റ് അബ്ദുല്‍ റഹ്മാന്‍ ഹാജിമലങ്, ജനറല്‍ സെക്രട്ടറി മഹമൂദ്, ട്രഷറര്‍ മുഹമ്മദ്, ഉറൂസ് കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് ഹാജി കറൂര്‍, ജനറല്‍ സെക്രട്ടറി ഇബ്രാഹിം.എം.കുന്നില്‍, ട്രഷറര്‍ മൂസ ഗാര്‍ഡ് എന്നിവര്‍ സംബന്ധിച്ചു.

രാത്രി എട്ടുമണിക്ക് നടന്ന ഉദ്ഘാടന സംഗമത്തില്‍ അത്തഹുള്ള തങ്ങള്‍ ഉദ്യാവരം പ്രാര്‍ത്ഥന നടത്തി. കുമ്പോല്‍ ജഅഫര്‍ സ്വാദിഖ് തങ്ങള്‍ ഉദ്ഘാടന ചെയ്തു. സ്ഥലം മുദരിസ് ബി.കെ അബ്ദുല്‍ ഖാദര്‍ ഖാസിമി അധ്യക്ഷത വഹിച്ചു.

ഉറൂസിനോടനുബന്ധിച്ചു പത്തുദിവസം നടക്കുന്ന മതപ്രഭാഷണം 15 മുതല്‍ 24 വരെ നടക്കും.ആദ്യദിനത്തില്‍ ശാക്കിര്‍ ബാഖവി മമ്പാട് മുഖ്യപ്രഭാഷണം നടത്തി.

Leave A Reply