Latest News :
ആന്ധ്രാ എംഎല്‍എയെയും മുന്‍ ടിഡിപി എംഎല്‍എയും മാവോയിസ്റ്റുകള്‍ വെടിവച്ച് കൊലപ്പെടുത്തി
Home » , » മര്‍കസുല്‍ മൈമന്‍ അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് 2ന്

മര്‍കസുല്‍ മൈമന്‍ അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് 2ന്

Written By Muhimmath News on Wednesday, 28 February 2018 | 17:59


മൊഗ്രാല്‍ പുത്തൂര്‍: കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ മെമ്മോറിയല്‍ സ്റ്റഡി സെന്ററില്‍ മാസന്തോറും നടക്കുന്ന അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസ് വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടക്കുന്ന് മര്‍കസുല്‍ മൈമന്‍ ക്യാമ്പസില്‍ വെച്ച് നടക്കും.
വൈകുന്നേരം 5 മണിക്ക് മഹ്‌ളറത്തുല്‍ ബദ്‌രിയ്യ മജ്‌ലിസ്. മഗ്‌രിബ് നിസ്‌കാരത്തിനു ശേഷം അബ്ദുറഹീം സഖാഫി അമ്പേരി മുഖ്യ പ്രഭാഷണം നടത്തും. അസ്മാഹുല്‍ ഹുസ്‌നാ ദുആ മജ്‌ലിസിന്‍ ഹാജി എന്‍.എം ഉസ്മാന്‍ മുസ് ലിയാര്‍ നേതൃത്വം നല്‍കും. സയ്യിദ് ബദ്‌റുദ്ദീന്‍ അല്‍ഹാഷിം തങ്ങള്‍ കിന്നിങ്കാര്‍ സമാപന കൂട്ടുപ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കും.


സഈദ് സഅദി കോട്ടക്കുന്ന്, അബ്ദുല്‍ റസ്സാഖ് സഖാഫി, സലാം സഅദി, സ്വാലിഹ് ജൗഹരി, ശെഫീഖ് ഹിമമി സഖാഫി, അബദുള്ള മുസ്ലിയാര്‍, ഔഫ് ഹാജി, അബൂബക്കര്‍ ഹാജി, ഹക്കീം ഹാജി മഠം, മുക്രി അബ്ദുള്ള കുഞ്ഞി ഹാജി, ബി.കെ മൊയ്ദു ഹാജി തുടങ്ങിയ പ്രമുഖര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved