Latest News :
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ട്രഷററും പ്രമുഖ പണ്ഡിതനുമായ കെ പി ഹംസ മുസ്‌ലിയാര്‍ ചിത്താരി (ചിത്താരി ഉസ്താദ്) വഫാത്തായി
Home » , , , » കോഴിക്കോട് നിന്ന് കാണാതായ കുട്ടികളെ പറശ്ശിനിക്കടവില്‍ കണ്ടെത്തി

കോഴിക്കോട് നിന്ന് കാണാതായ കുട്ടികളെ പറശ്ശിനിക്കടവില്‍ കണ്ടെത്തി

Written By Muhimmath News on Saturday, 10 February 2018 | 11:02
























കണ്ണൂര്‍: കോഴിക്കോട് ചേളന്നൂരില്‍നിന്ന് കാണാതായ കുട്ടികളെ പറശ്ശിനിക്കടവ് ക്ഷേത്ര പരിസരത്ത് കണ്ടെത്തി. കുമാരസ്വാമി കളംകൊള്ളിത്താഴത്തിന് സമീപത്തുനിന്ന് കാണാതായ ഞേറക്കാട്ട് മീത്തല്‍ മുഹമ്മദ് റഫീഖ് ഷെയ്ഖിന്റെ മകന്‍ മുഹമ്മദ് ഷാഹില്‍ ഷെയ്ഖ് (13), ഞേറക്കാട്ട് വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ അഭിനവ് കൃഷ്ണ (14) എന്നിവരെയാണ് കണ്ടെത്തിയത്.

കാണാതായ കുട്ടികളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പറശ്ശിനിക്കടവില്‍ പരിശോധന നടത്തിയത്. ഇവരോടൊപ്പം ഒരു മുതിര്‍ന്ന ആളും കൂടിയുണ്ട് എന്നാണ് വിവരം.

കുട്ടികള്‍ വീട്ടില്‍നിന്നും ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ഇതിനു പിന്നില്‍ ബാഹ്യപ്രേരണയുണ്ടോ എന്നതും കുട്ടികള്‍ക്കൊപ്പം കണ്ട മുതിര്‍ന്ന ആള്‍ ആരാണ് എന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved