Latest News :
അശോക് ഗെഹ്‌ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രി; സച്ചിന്‍ പൈലറ്റ് ഉപമുഖ്യമന്ത്രി; കെസി വേണുഗോപാല്‍ ഔദ്യോഗിക പ്രഖ്യാപനം നടത്തി
Home » , , » എം.എം അക്ബറിനെ കൊച്ചിയിലെത്തിച്ചു; ഇന്നു കോടതിയില്‍ ഹാജരാക്കും

എം.എം അക്ബറിനെ കൊച്ചിയിലെത്തിച്ചു; ഇന്നു കോടതിയില്‍ ഹാജരാക്കും

Written By Muhimmath News on Monday, 26 February 2018 | 11:00


കൊച്ചി: ഹൈദരാബാദ് എയര്‍പോര്‍ട്ടില്‍ ഇന്നലെ അറസ്റ്റിലായ സലഫി പണ്ഡിതനും പീസ് എഡ്യൂക്കേഷന്‍ ഫൗണ്ടേഷന്‍ ചെയര്‍മാനുമായ എം.എം. അക്ബറിനെ കൊച്ചിയിലെത്തിച്ചു. എറണാകുളം നോര്‍ത്ത് എസ്.ഐ വിപിന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അക്ബറിനെ കൊച്ചിയിലെത്തിച്ചത്.

പീസ് സ്‌കൂളില്‍ മതസ്പര്‍ധ വളര്‍ത്തുന്ന പാഠപുസ്തകം പഠിപ്പിച്ചെന്ന കേസിലാണ് അക്ബറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഹൈദരാബാദ് വിമാനത്താവളത്തില്‍ കസ്റ്റഡിയിലെടുത്ത അക്ബറിനെ കൊച്ചി എ.സി.പി ലാല്‍ജിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അദ്ദേഹത്തെ ഇന്നു കോടതിയില്‍ ഹാജരാക്കും.

നേരത്തെ മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഉളളടക്കങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ പീസ് സ്‌കൂള്‍ അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. വിദ്യാഭ്യാസ വകുപ്പും കൊച്ചി സിറ്റി പൊലീസും നടത്തിയ പരിശോധനയില്‍ സ്‌കൂളിലെ പാഠപുസ്തകങ്ങളില്‍ തീവ്ര മത ചിന്തയും മത സ്പര്‍ദ്ധയും വളര്‍ത്തുന്ന ഉളളടക്കങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ഇത്.

എറണാകുളം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പരാതിയെത്തുടര്‍ന്ന് 2016 ഒക്ടോബറിലാണ് സ്‌കൂളിനെതിരെ കൊച്ചി സിറ്റി പാലാരിവട്ടം പൊലീസ് കേസ് എടുത്തത്. പ്രതി ചേര്‍ത്തതിനെത്തുടര്‍ന്ന് അക്ബര്‍ ഒരു വര്‍ഷത്തോളമായി വിദേശത്തായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മലേഷ്യയില്‍ നിന്നു ദോഹക്കുപോകുന്ന വഴി ഹൈദരാബാദ് വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ച കേരളാ പൊലീസിനു കൈമാറുകയായിരുന്നു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved