Theme Layout

Theme Translation

Trending Posts Display

Home Layout Display

Posts Title Display

യു.എ.ഇയിലെ ബാങ്കുകളില്‍ മലയാളികളുടെ 1200 കോടി രൂപയുടെ വായ്പ തട്ടിപ്പ്; സി.ബി.ഐ അന്വേഷണം അവശ്യപ്പെട്ട് ബാങ്കുകള്‍ കേരളത്തില്‍

404

We Are Sorry, Page Not Found

Home Page


മൊഗ്രാല്‍: കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയുടെ ഉപകേന്ദ്രം മൊഗ്രാലിനെ തഴഞ്ഞു നദാപുരത്ത് സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മൊഗ്രാല്‍ ഫ്രണ്ട്‌സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ നദാപുരത്ത് ഉപകേന്ദ്രം ഉദ്ഘാടനം ചെയ്യപ്പെടുന്ന ഫെബ്രവരി 11ന് ഞയറാഴ്ച രാവിലെ 10 മണിക്ക് മൊഗ്രാല്‍ ടൗണില്‍ നാട്ടുകാരുടെയും കലാകാരന്‍മാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ ഫ്രണ്ട്‌സ് ക്ലബ്ബ് യോഗം തീരുമാനിച്ചു.


ഇശല്‍ ഗ്രാമമെന്നറിയപ്പെടുന്ന മൊഗ്രാലിന്റെ കാവ്യ സംസ്‌കാരത്തിന് കേരള സര്‍ക്കാറിന്റെ ഉപഹാരമായാണ് 2009ല്‍ മൊഗ്രാല്‍ മാപ്പിള കലാപഠന ഗവേഷണ കേന്ദ്രം അനുവദിച്ചത്. മൊഗ്രാലിലെ മാപ്പിള കലാകരന്‍മാരെയും നാട്ടുക്കാരെയും അവഗണിച്ച് മാറി മാറി വന്ന സര്‍ക്കാറുകള്‍ രാഷ്ട്രീയക്കാരെ കമ്മിറ്റിയില്‍ തിരുകി കയറ്റി ഗവേഷണ കേന്ദ്രത്തെ നോക്ക് കുത്തിയാക്കി മാറ്റി ഇതിനിടയിലാണ് സര്‍ക്കാര്‍ മൊഗ്രാലിനെ തഴഞ്ഞ് നദാപുരത്ത് ഉപകേന്ദ്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. ഇതിനെതിരെയുള്ള പ്രതിഷേധമാണ് ഫെബ്രവരി 11ന് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിക്കാന്‍ തീരുമാനിച്ചത് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ കലാ സാമൂഹിക സംസ്‌ക്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും


യോഗത്തില്‍ പ്രസിഡന്റ് കെ.വി അഷ്‌റഫ് അധ്യക്ഷത വഹിച്ചു എം, എ, മൂസ, എം പി എ ഖാദര്‍, എം എസ് അബ്ദുല്ല, സിദ്ധിഖ് പി എസ്, ജലാല്‍ ടി എ, എം എസ് അഷ്‌റഫ്, ബഷിര്‍ ഫിര്‍ദൗസ്, മുഹമ്മദ് കുഞ്ഞി, ഷറഫുദ്ധീന്‍, മുസ്തഫ, നവാസ്, നൗഷാദ് എസ് കെ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു
Leave A Reply