Latest News :
...
Home » , , , , » സാമൂഹിക മുന്നേറ്റത്തിന് ധാര്‍മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

സാമൂഹിക മുന്നേറ്റത്തിന് ധാര്‍മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി

Written By Muhimmath News on Saturday, 24 February 2018 | 10:40

സാമൂഹിക മുന്നേറ്റത്തിന് ധാര്‍മിക മൂല്യങ്ങള്‍ വീണ്ടെടുക്കണം -കാട്ടിപ്പാറ സഖാഫി
പുത്തിഗെ: അധാര്‍മികതയുടെ വ്യാപനം സമൂഹത്തിന്റെ നിഖില മേഖലകളിലും പടര്‍ന്നുപിടിക്കുമ്പോള്‍ ധാര്‍മിക മൂല്യങ്ങളുടെ വീണ്ടെടുപ്പ് അനിവാര്യമാണെന്ന് കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി അഭിപ്രായപ്പെട്ടു.

ധര്‍മം നശിക്കരുത്, ലോകം നിലനില്‍ക്കണം എന്ന ശീര്‍ഷകത്തില്‍ മുഹിമ്മാത്തുദ്ദീന്‍ മദ്‌റസ സംഘടിപ്പിച്ച മദ്‌റസാ സമ്മേളനത്തില്‍ പ്രമേയ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ലഹരി നുണയുന്ന വിദ്യാര്‍ഥി സമൂഹവും കൊലപാതകങ്ങള്‍ വളര്‍ത്തുന്ന ആധുനിക ചുറ്റുപാടുകളും തിരുത്തിയെടുക്കാന്‍  നമുക്ക് സാധിക്കണം -അദ്ദേഹം ഉണര്‍ത്തി. 











ഉമര്‍ സഖാഫി കര്‍ണൂര്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്തു. 











സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍, സയ്യിദ് ബശീര്‍ തങ്ങള്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി മഖ്ദൂമി, ഇബ്രാഹിം സഖാഫി കര്‍ണൂര്‍, പി.കെ. അബൂബക്കര്‍ സഖാഫി, ്‌സി.എന്‍. അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍, അബ്ദുല്‍ ഖാദര്‍ സഅദി, ഹംസ സഖാഫി ഉപ്പിന, അബൂബക്കര്‍ കട്ടത്തടുക്ക തുടങ്ങിയവര്‍ സംബന്ധിച്ചു. 












അബ്ബാസ് സഖാഫി മലപ്പുറം സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. ആദം സഖാഫി പള്ളപ്പാടി സ്വാഗതവും ഉമര്‍ സഖാഫി കൊമ്പോട് നന്ദിയും പറഞ്ഞു. 










മദ്‌റസാ സമ്മേളനത്തിന്റെ ഭാഗമായി മജ്‌ലിസുന്നിസാഅ്, പ്രഭാതറാലി, ആദര്‍ശ ക്വിസ്, സിയാറത്ത്, തബറുക്ക് വിതരണം തുടങ്ങിയവ സംഘടിപ്പിച്ചു. 



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved