Latest News :
രാജ്യത്തേക്കാള്‍ വലുതല്ല പ്രധാനമന്ത്രി; ബിജെപിയുടെ ധാര്‍ഷ്ട്യത്തിന് ജനങ്ങള്‍ മറുപടി നല്‍കി: രാഹുല്‍...
Home » , , , , , , , » ഹാഫിളുകളും ഹിമമികളും സനദ് ഏറ്റ് വാങ്ങും; സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാമത് ഉറൂസ് മുബാറക് ഏപ്രില്‍ 27,28,29ന്.

ഹാഫിളുകളും ഹിമമികളും സനദ് ഏറ്റ് വാങ്ങും; സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ 12ാമത് ഉറൂസ് മുബാറക് ഏപ്രില്‍ 27,28,29ന്.

Written By Muhimmath News on Tuesday, 13 February 2018 | 20:14


പുത്തിഗെ (കാസര്‍കോട്): പ്രമുഖ ആത്മീയ പണ്ഡിതനും മുഹിമ്മാത്തിന്റെ സ്ഥാപകനുമായ സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 12ാമത് ഉറൂസ് മുബാറക് ഏപ്രില്‍ 27,28,29 തിയ്യതികളില്‍ നടത്താന്‍ പുത്തിഗെ മുഹിമ്മാത്തില്‍ ചേര്‍ന്ന ബഹുജന സംഗമത്തില്‍ തിരുമാനം. മുഹിമ്മാത്ത് സ്ഥാപനങ്ങളില്‍ പഠനം പൂര്‍ത്തിയാക്കിയവര്‍ക്കുള്ള സനദ് ദാനവും ഇതോടനുബന്ധിച്ച് നടക്കും.




വിവിത മഹല്ലുകളില്‍ നസ്വീഹത്ത് സില്‍സില, മത പ്രഭാഷണം, ആത്മീയ സംഗമങ്ങള്‍, വിഭവ സമാഹരണം, സ്വാന്തന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ ഉറൂസിന് മുന്നോടിയായി നടക്കും.


സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ സേവന വഴി പരിജയപ്പെടുത്തുന്ന വിവധ സംരംഭങ്ങള്‍ സംഘടിപ്പിക്കും. മുഹിമ്മാത്തിന്റെ മുന്നേറ്റത്തിന് പെതുജന പങ്കാളിത്ത്വം ശക്തമാക്കും.


ബഹുജന സംഗമം സയ്യിദ് യു പി എസ് തങ്ങള്‍ ആലംപാടിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. മുഹിമ്മാത്ത് ഉപാദ്യക്ഷന്‍ സി അബ്ദുല്ല മുസ്‌ലിയാര്‍ ഉപ്പളയുടെ അദ്യക്ഷതയില്‍ എസ് വൈ എസ് ജില്ല അദ്യക്ഷന്‍ സയ്യിദ് പി എസ് ആറ്റക്കോയ ബാഹസന്‍ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. എസ് എം എ ജില്ല പ്രസിഡന്റ് കെ പി ഹുസൈന്‍ സഅദി കെ സി റോഡ് മുഖ്യ പ്രഭാഷണം നടത്തി. എസ് വൈ എസ് സമസ്ഥാന ഉപാദ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ കാദര്‍ മദനി പദ്ദതി അവതരിപ്പിച്ചു. ഒ എം തരുവണ അനുസ്മരണ പ്രഭാഷണം നടത്തി.


സയ്യിദ് ശിഹാബുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇസ്മായില്‍ ബാഫകി തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അസ്ഹര്‍ തങ്ങള്‍ മിന്‍ഹാജ്, ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, അബ്ദുല്‍ ഗഫൂര്‍ ബാഖവി, മൊയ്തു സഅദി ചേരൂര്‍, അബ്ദുറഹ്മാന്‍ അഹ്‌സനി, കന്തല്‍ സൂപി മദനി, അശ്‌റഫ് സഅദി ആരിക്കാടി, ജബ്ബാര്‍ സഖാഫി പാത്തൂര്‍, അശ്‌റഫ് സുഹ് രി പരപ്പ, അബ്ദുല്‍ അസീസ് സഖാഫി, അഹ്മദ് മുസ് ലിയാര്‍ കുണിയ, ഹാരിസ് ഹിമമി പരപ്പ, ഹാജി അമീര്‍ അലി ചൂരി, എം അന്തുഞ്ഞി മൊഗര്‍, ഇബ്രാഹിം ഹാജി ഉപ്പള, ബഷീര്‍ സഖാഫി കൊല്ല്യം, ഹസ്സന്‍ കുഞ്ഞി മള്ഹര്‍, കരീം മാഷ് ദര്‍ബാര്‍കട്ട, സാദിഖ് ആവളം തുടങ്ങയവര്‍ പ്രസംഗിച്ചു.


ബി എസ് അബ്ദില്ലകുഞ്ഞി ഫൈസി സ്വാഗതവും മൂസ സഖാഫി കളത്തൂര്‍ നന്ദിയും പറഞ്ഞു







Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved