Latest News :
കോഴിക്കോടും മലപ്പുറത്തും ബസുകള്‍ക്ക് നേരെ കല്ലേറ്; ഹര്‍ത്താലില്‍ വ്യാപക അക്രമം
Home » , , , , , , , » സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 12ാം ഉറൂസ് മുബാറക്; 501 അംഗ സ്വാഗതസംഘം നിലവില്‍ വന്നു

സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 12ാം ഉറൂസ് മുബാറക്; 501 അംഗ സ്വാഗതസംഘം നിലവില്‍ വന്നു

Written By Muhimmath News on Wednesday, 21 February 2018 | 19:12


പുത്തിഗെ: പ്രമുഖ ആത്മീയ പണ്ഡിതനായിരുന്ന സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങളുടെ 12ാം ഉറൂസ് മുബാറകും മുഹിമ്മാത്ത് സനദ് ദാനവും 2018 ഏപ്രില്‍ 27,28,29 തിയ്യതികളില്‍ നടക്കും. പരിപാടികളുടെ വിജയത്തിനായി മുഹിമ്മാത്തില്‍ ചേര്‍ന്ന ബഹുജന കണ്‍വെക്ഷനില്‍ 501 അംഗം സ്വാഗതസംഘം രൂപീകരിച്ചു.

രക്ഷാദികാരികള്‍: സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍, സി അബ്ദുള്ള മുസ് ലിയാര്‍ ഉപ്പള, ബായാര്‍ അബ്ദുള്ള മുസ് ലിയാര്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, പള്ളങ്കോട് അബ്ദുല്‍ ഖാദര്‍ മദനി.
ചെയര്‍മാന്‍: സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട. വൈസ് ചെയര്‍മാന്‍മാര്‍: സയ്യിദ് അഹ്മദ് ജലാല്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് ഇബ്രാഹിം ഹാദി തങ്ങള്‍ ചൂരി, സയ്യിദ് സൈനുല്‍ അബിദീന്‍ മുത്ത്‌ക്കോയ തങ്ങള്‍ കണ്ണവം, സയ്യിദ് ഷഹീര്‍ തങ്ങള്‍ മള്ഹര്‍, സയ്യിദ് ഷിഹാബുദ്ധീന്‍ തങ്ങള്‍ ആന്ത്രോത്ത്, സയ്യിദ് അബ്ദുല്‍ അസീസ് തങ്ങള്‍ അല്‍ ഹൈദറൂസി, സയ്യിദ് അഹ്മദുല്‍ കബീര്‍ ജമലുലൈലി തങ്ങള്‍ കര, സയ്യിദ് ഫക്രുദ്ധീന്‍ ഹദ്ധാദ് തങ്ങള്‍, ഹുസൈന്‍ സഅദി കെ സി റോഡ്, മൊയ്തു സഅദി ചേരൂര്‍, പാത്തൂര്‍ മുഹമ്മദ് സഖാഫി, എസ് എ ഹമീദ് മൗലവി ആലംപാടി, സി എന്‍ അബ്ദുല്‍ ഖാദര്‍ മാസ്റ്റര്‍. ജനറല്‍ കണ്‍വീനര്‍: മൂസ സഖാഫി കളത്തൂര്‍. ജോ. കണ്‍വീനര്‍മാര്‍: അബ്ദുല്‍ ഖാദര്‍ സഖാഫി മൊഗ്രാല്‍, അബ്ദുല്‍ ജബ്ബാര്‍ സഖാഫി പാത്തൂര്‍, ഇബ്രാഹിം സഖാഫി അര്‍ളടുക്ക, സി എന്‍ ജഹ്ഫര്‍, അശ്‌റഫ് സഅദി ആരിക്കാടി, കരീം മാസ്റ്റര്‍ ദര്‍ബാര്‍ക്കട്ട, സ്വാദിഖ് ആവളം, താജൂദ്ധീന്‍ മാസ്റ്റര്‍ സുബ്ബയ്ക്കട്ട, അശ്‌റഫ് സുഹ് രി പരപ്പ, ഹാരിസ് ഹിമമി സഖാഫി പരപ്പ, ലത്വീഫ് സഖാഫി മൊഗ്രാല്‍, ബഷീര്‍ സഖാഫി കൊല്ല്യം, സഈദ് സഅദി കോട്ടക്കുന്ന്. ട്രഷറര്‍: ഇബ്രാഹിം ഹാജി ഉപ്പള.

ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗം സി അബ്ദുല്ല മുസ് ലിയാരുടെ അദ്യക്ഷതയില്‍ സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved