Latest News :
്മഞ്ചേശ്വരം എം എല്‍.എ. പി.ബി. അബ്ദുര്‍റസാഖ് നിര്യാതനായി. കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം.
Home » , , , » മുഹിമ്മാത്ത് അഹ്ദലിയ്യയും അനുസ്മരമണവും ശനിയാഴ്ച

മുഹിമ്മാത്ത് അഹ്ദലിയ്യയും അനുസ്മരമണവും ശനിയാഴ്ച

Written By Muhimmath News on Friday, 23 February 2018 | 10:33

പുത്തിഗെ: മര്‍ഹൂം സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ തങ്ങള്‍ അനുസ്മരണ ഭാഗമായി നടന്നുവരുന്ന മാസാന്ത അഹ്ദലിയ്യ ദിക് ര്‍ സ്വലാത്ത് മജ്‌ലിസും ഇമാം ഗസ്സാലി, ഉസ്താദുല്‍ അസാതീദ് ഒ. കെ. സൈനുദ്ദീന്‍ കുട്ടി മുസ് ലിയാര്‍ അനുസ്മരണവും ശനിയാഴ്ച മഗ്‌രിബ് നിസ്‌കാരാനന്തരം പുത്തിഗെ മുഹിമ്മാത്തില്‍ നടക്കും. 

ഖത്മുല്‍ ഖുര്‍ആന്‍, സിയാറത്ത്, ദിക് ര്‍ സ്വലാത്ത്, ഉത്‌ബോധനം, കൂട്ടുപ്രാര്‍ഥന എന്നിവയ്ക്കുശേഷം തബറുക് വിതരണത്തോടെ സമാപിക്കും.
ഹാഫിള് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. അബ്ബാസ് സഖാഫി മലപ്പുറം അനുസ്മരണ പ്രഭാഷണം നടത്തും. 

സയ്യിദ് ഇസ്മാഈല്‍ ബാഫഖി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍, ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍, ബി.എസ്. അബ്ദുല്ലക്കുഞ്ഞി ഫൈസി, സി. അബ്ദുല്ല മുസ് ലിയാര്‍, പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍,അബ്ദുല്‍ ഗഫൂര്‍ ബാഖവി മഖ്ദൂമി, അബ്ദുര്‍റഹ്മാന്‍ അഹ്‌സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അമീറലി ചൂരി തുടങ്ങിയവര്‍ പ്രസംഗിക്കും. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved